ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ് ബിബിഎംപിയുടെ അനുമതി തേടി. ചിക്കബാനവാര, ഷെട്ടിഗെരെ, മൈദരഹള്ളി, യശ്വന്ത്പുര സ്റ്റേഷനുകളുടെ നിർമാണത്തിനായാണ് മരങ്ങൾ മുറിക്കുക.
നേരത്തേ റെയിൽവേ പദ്ധതിക്കായി വസന്ത്നഗറിലെ കന്റോൺമെന്റ് റെയിൽവേ കോളനിയിൽ 368 മരങ്ങൾ മുറിക്കാൻ നടപടികൾ തുടങ്ങിയിരുന്നു. ഇതു സംബന്ധിച്ച് ബിബിഎംപി പൊതുജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്.
നഗരത്തിൽ വികസന പ്രവർത്തനങ്ങൾക്കായി മരങ്ങൾ മുറിച്ചു മാറ്റുന്നത് സമീപകാലങ്ങളിലായി ഗണ്യമായി വർധിച്ചിട്ടുണ്ട്. പ്രതിദിനം ശരാശരി 8 മരങ്ങൾ വീതം മുറിക്കുന്നുണ്ടെന്നാണ് കണക്ക്.
SUMMARY: K-RIDE to remove 157 trees for suburban rail project
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…