ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടിന് ഉപയോഗിക്കാൻ വന്ദേ ഭാരത് ബോഗികൾ ലഭിക്കുമോയെന്ന് ആരാഞ്ഞ് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ- റൈഡ്). ഇതിനായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയെ കെ- റൈഡ് സമീപിച്ചിട്ടുണ്ട്. പദ്ധതിക്കായി റോളിങ് സ്റ്റോക്ക് നിർമ്മിക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും ആരെയും ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കെ-റൈഡിന്റെ ഈ നീക്കം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് കർണാടക സർക്കാരിന്റെ ശ്രമം.
ഭാരത് ഹെവി ഇലക്ട്രോണിക്കൽസ് ലിമിറ്റഡ്, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റർ. സ്പാനിഷ് റെയിൽ മാനുഫാക്ചുറർ, എന്നീ കമ്പനികൾ നിർമ്മാണത്തിനായി മുമ്പോട്ടു വന്നിരുന്നു. എന്നാല്‍ കർണാടക സർക്കാരിൽ നിന്നും കേന്ദ്രത്തിൽ നിന്നും സോവറൈൻ ഗാരണ്ടിയുടെ രൂപത്തിൽ ഉറപ്പ് ലഭിക്കണമെന്ന നിബന്ധന കമ്പനി മുമ്പോട്ടു വെച്ചു. ഇതോടെയാണ് സംസ്ഥാനം മറ്റ് സാധ്യതകൾ തിരയുന്നത്.
സംസ്ഥാന സർക്കാരിന് ആകെ ആവശ്യമായ കോച്ചുകളുടെ എണ്ണം 306 ആണ്. ഇതിന് കോച്ചൊന്നിന് 9.17 കോടി രൂപ വെച്ച് 2806 കോടി രൂപ ചെലവ് വരും. കർണാടക സർക്കാരും റെയിൽവേയും ഉൾപ്പെട്ട ഇക്വിറ്റി ഫണ്ടിങ്ങിലൂടെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് കോച്ചുകൾ വാങ്ങാമെന്നാണ് കെ-റൈഡിന്റെ ധാരണ. ഇക്വിറ്റി ഫണ്ടിങ്ങിലൂടെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് ട്രെയിൻസെറ്റുകൾ വാങ്ങാൻ റെയിൽവേ ബോർഡിൽ നിന്ന് തത്ത്വത്തിലുള്ള അംഗീകാരം തേടിയിരിക്കുകയാണിപ്പോൾ കെ-റൈഡ്.
TAGS: KARNATAKA | SUBURBAN PROJECT
SUMMARY: After no bids, K-RIDE to knock on Railways doors for Vande Bharat metro coaches for Bengaluru Suburban Railway Project
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…