LATEST NEWS

കെ- ടെറ്റ് 2025; പരീക്ഷ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2025 മേയ് ജൂണ്‍ മാസത്തില്‍ കേരള പരീക്ഷാഭവന്റെ നേതൃത്വത്തില്‍ നടത്തിയ കെ- ടെറ്റ് പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയ ഉദ്യോഗാർഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ktet.kerala.gov.in വഴി ഫലമറിയാം.

നിലവില്‍ സർവീസിലുള്ള അധ്യാപകർക്കായി മേയില്‍ നടത്തിയ പരീക്ഷയുടെ ഫലവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സർവീസിലുള്ള അധ്യാപകർക്ക് https://ktet.kerala.gov.in/results_may_2025/ വഴി ഫലമാറിയം. ജൂണ്‍മാസത്തിലെ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികള്‍ക്ക് https://ktet.kerala.gov.in/results_june_2025/വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്ത് ഫലമറിയാം.

വെബ്‌സൈറ്റില്‍ വിശദമായ സ്‌കോർ കാർഡിനൊപ്പം ഒരോ പേപ്പറിനും ലഭിച്ച വിശദമായ മാർക്ക് കൂടി ഉണ്ടാകും. വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്യാൻ രജിസ്‌ട്രേഷൻ നമ്പറും ജനനത്തീയതിയും ആവശ്യമാണ്. പരീക്ഷ വിജയിച്ച ഉദ്യോഗാർഥികള്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

SUMMARY: K-TET 2025; Exam results announced

NEWS BUREAU

Recent Posts

ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാര്‍ വേണ്ട; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ക്ഷേത്രത്തില്‍ എത്തുന്നവരെ നിയന്ത്രിക്കുന്നതിന് ബൗണ്‍സര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ജനത്തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാരെ നിയോഗിച്ച…

10 minutes ago

ഡിസംബറിലെ ക്ഷേമ പെൻഷൻ 15 മുതല്‍ വിതരണം ആരംഭിക്കും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച്‌ ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതല്‍ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ,…

2 hours ago

ലൈംഗിക പീഡന കേസ്: രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. തിരുവനന്തപുരം സെഷൻസ് കോടതിയാണ്…

2 hours ago

ഡല്‍ഹി ഉപതിരഞ്ഞെടുപ്പ്: 12 വാര്‍ഡുകളില്‍ 7 എണ്ണം നേടി ബിജെപി

ഡല്‍ഹി: ബുധനാഴ്ച നടന്ന ഡല്‍ഹി എംസിഡി ഉപതിരഞ്ഞെടുപ്പില്‍ 12 വാര്‍ഡുകളില്‍ 7 എണ്ണം നേടി ഭാരതീയ ജനതാ പാര്‍ട്ടി ഭൂരിപക്ഷം…

3 hours ago

രാഹുല്‍ ഈശ്വറിന്‍റെ ജാമ‍‍്യാപേക്ഷ തള്ളി; പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. രാഹുലിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. നാളെ…

5 hours ago

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് ഒരുമാസംകൂടി അനുവദിച്ചു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി. മുമ്പ് കോടതി അനുവദിച്ച…

5 hours ago