കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയിരുന്ന യുഎപിഎ കേസ് ഒഴിവാക്കി. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്.
എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്‍ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കളമശ്ശേരി സ്‌ഫോടനത്തില്‍ നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കണ്‍വെൻഷൻ സെന്ററില്‍ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കണ്‍വെൻഷനില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്.
52 പേർക്ക് പരുക്കേറ്റിരുന്നു. തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടില്‍ ഡൊമിനിക് മാർട്ടിൻ മാത്രമാണ് കേസിലെ പ്രതി. യു എ പി എ, സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. യഹോവ സാക്ഷികള്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും തന്റെ നിർദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞതിലുമുള്ള പകയാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നത്. ഈ വർഷം ഏപ്രിലില്‍ എറണാകുളം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
TAGS : KALAMASSERI BLAST CASE | DOMINIC | UAPA
SUMMARY : Kalamassery blast case: UAPA against accused Dominic Martin withdrawn
ബെംഗളൂരു: വിജയപുരയില്‍ ഞായറാഴ്ച നടന്ന ഇരട്ടക്കൊലപാതക കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താന ഗൗഡ, സന്തോഷ്, സഞ്ജയ്,…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം ഡൊംളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് പി തങ്കപ്പൻ്റെ ആധ്യക്ഷത വഹിച്ചു.…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം അംഗങ്ങളില്‍ നിന്ന് സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, രവിചന്ദ്രൻ,…
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഇന്ത്യയിലെ എഐ ഹബ്ബുകള്‍ക്കായി 1.25 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ മേധാവി സുന്ദർ…
പാലക്കാട്: പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. കല്ലടിക്കോട് മൂന്നേക്കറിലാണ് സംഭവം. മരുതംകോട് സ്വദേശി ബിനു പ്രദേശവാസിയായ നിതിന്‍ എന്നിവരാണ്…
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനമെന്ന് ആക്ഷേപം. ദേവനു നേദിക്കും മുമ്പ് മന്ത്രി വി.എൻ വാസവന് സദ്യ വിളമ്പിയത് ആചാരലംഘനമാണെന്ന്…