പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടുപേർ കൂടി പിടിയില്‍. സൊഹൈല്‍ ഷേഖ് (24), എഹിന്ത മണ്ഡല്‍ എന്നീ ഇതര സംസ്ഥാനക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. സൊഹൈല്‍ ബായ് എന്ന് വളിക്കുന്ന ബംഗാള്‍ സ്വദേശിയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് നേരത്തേ പിടിയിലായ പൂർവ വിദ്യാർഥികള്‍ പറഞ്ഞിരുന്നത്.
മുമ്പും ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയതായും വിദ്യാർഥികള്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൊഹൈല്‍ ബായ്‌ക്ക് വെണ്ടിയുള്ള തിരച്ചിലിലായിരുന്നു കളമശേരി പോലീസ്. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ ഇയാള്‍ ആലുവയിലായിരുന്നു താമസം. ക്യാമ്പസില്‍ നിന്ന് കഞ്ചാവ് പിടിച്ചെന്ന് അറിഞ്ഞതോടെ സൊഹൈല്‍ മുങ്ങി. മൊബൈല്‍ ഫോണടക്കം സ്വിച്ച് ഓഫ് ആയിരുന്നു.
പിന്നീട് മൂവാറ്റുപുഴയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് സൊഹൈല്‍ ഷേഖിനെ പിടികൂടാനായത്. അറസ്റ്റിലാകുന്ന സമയത്ത് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതാണ് എഹിന്ത മണ്ഡല്‍. കുപ്രസിദ്ധനായ കഞ്ചാവ് കച്ചവടക്കാരനാണ് ഇയാള്‍. എഹിന്തയ്‌ക്ക് കളമശേരി കേസുമായി ബന്ധമുണ്ടോ എന്നകാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.
TAGS : KALAMASSERY POLYTECHNIC COLLEGE
SUMMARY : Drug bust at Kalamassery Polytechnic; 2 more accused arrested for bringing ganja
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…