ബോക്സ് ഓഫീസില്‍ ചരിത്ര നേട്ടവുമായി പ്രഭാസ് നായകനായ ഇതിഹാസ ചിത്രം ‘കല്‍ക്കി 2898 എ.ഡി.’ ജൂണ്‍ 27ന് തീയറ്ററുകളില്‍ എത്തിയ ചിത്രം റെക്കോർഡ് ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
മൂന്ന് ദിവസംകൊണ്ട് ഈ വർഷത്തെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് കല്‍ക്കി 2898 എ.ഡി. മൂന്ന് ദിവസത്തിനുള്ളില്‍ 415 കോടി രൂപയാണ് കല്‍ക്കിയുടെ വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ.
191 കോടി രൂപയാണ് കല്‍ക്കി ആദ്യ ദിവസം വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനായി നേടിയത്. ഇന്ത്യയില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് കല്‍ക്കി 2898 എഡി. കെജിഎഫ് ചാപ്റ്റർ 2-ൻ്റെ ആദ്യ ദിന കളക്ഷനായ 159 കോടി മറികടന്നാണ് കല്‍ക്കിയുടെ നേട്ടം.
TAGS : ENTERTAINMENT | FILMS | KALKI 2898 AD
SUMMARY : Kalki 2898 AD with historical achievement
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…