LATEST NEWS

കമൽഹാസൻ ഇനി എംപി; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്‌ക്കായി കമൽഹാസൻ വ്യാഴാഴ്‌ച്ച ഡൽഹിയിലെത്തിയിരുന്നു. പാർലമെന്റിലേക്കുള്ള യാത്ര അഭിമാനകരമാണെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക്‌ ഒത്തുയരാൻ പരിശ്രമിക്കുമെന്നും കമൽഹാസൻ പ്രതികരിച്ചു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും എംഎൻഎം വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കമലഹാസന് ഡി എം കെ രാജ്യസഭാ സീറ്റ് നൽകിയത്. വ്യാഴാഴ്‌ച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആറ്‌ രാജ്യസഭാംഗങ്ങൾ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു.
SUMMARY: Kamal Haasan is now an MP; takes oath as a Rajya Sabha member

NEWS DESK

Recent Posts

സംവിധായകന്‍ കെ മധുവിനെ കെ എസ്‌ എഫ്‌ ഡി സി ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചു. ചലച്ചിത്രവികസന കേര്‍പ്പറേഷന്‍ അംഗമായിരുന്നു മധു. മുന്‍ ചെയര്‍മാന്‍…

14 minutes ago

ചത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലും ഏറ്റുമുട്ടല്‍; 7 മാവോയിസ്റ്റുകളെ വധിച്ചു

ന്യൂഡൽഹി: ചത്തീസ്ഗഡിലും ഝാർഖണ്ഡിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് എകെ…

45 minutes ago

പാലോട് രവി ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് രാജി. പാലോട് രവി…

1 hour ago

കനത്ത മഴ; നെടുമ്പാശേരിയില്‍ 3 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

കൊച്ചി: മഴ കനത്തതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച രാവിലെ 11.15ന്…

2 hours ago

സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പൂരി തല്ലി നടി; വീഡിയോ

മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി. ‘സോ ലോങ്ങ്‌ വാലി’ എന്ന സിനിമയുടെ…

3 hours ago

വയനാട്ടില്‍ കനത്ത മഴ; റിസോര്‍ട്ട്, ഹോം സ്റ്റേകളിൽ പ്രവേശനം നിരോധിച്ചു

കൽപ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാലും ജില്ലയിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനം…

3 hours ago