ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി. സംഭവത്തില്‍ ജൂനിയർ നടനെതിരെ പോലീസില്‍ പരാതി നല്‍കി. നടൻ രവിചന്ദ്രനാണ് വധഭീഷണി മുഴക്കിയത്.
സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ തകർക്കാൻ കഴിയുന്ന ആയുധം വിദ്യാഭ്യാസമാണെന്നും താരം പറഞ്ഞു. താരത്തിന്റെ പരാമർശം വലിയ രീതിയില്‍ ചർച്ചയാതോടെ സംഘപരിവാർ സംഘടനകള്‍ പ്രതിഷേധവുമായെത്തി. ഇതിനു പിന്നാലെയാണ് ജൂനിയർ നടനായ രവിചന്ദ്രൻ താരത്തിനെതിരെ വധഭീഷണി മുഴക്കുകയായിരുന്നു.
സ്വകാര്യ ചാനല്‍ ചർച്ചയില്‍ വച്ച് വധഭീഷണി മുഴക്കിയെന്നാണ് ആരോപണം. താരത്തിന്റെ പരാമർശം സനാതനധർമത്തെ അവഹേളിക്കുന്ന പ്രസ്താവനയാണെന്നാണ് രവിചന്ദ്രൻ പറയുന്നത്. മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഇതു ചൂണ്ടിക്കാട്ടി ചെന്നൈ പോലീസ് കമ്മിഷണർക്കു പരാതി നല്‍കി. നടനെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ തിയേറ്ററിലോ ഒടിടിയിലോ കാണരുതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഢി ആഹ്വാനം ചെയ്തിരുന്നു.
SUMMARY: Kamal Haasan receives death threat for preaching against Sanatana Dharma
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ്…
കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തില്‍ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുകയാണ്. അമ്മ…
തൃശൂര്‍: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ 9 കള്ളവോട്ടുകൾ തങ്ങളുടെ…