വർഷങ്ങളായി അടച്ചിട്ട കാമരാജ് റോഡ് ഭാഗികമായി തുറന്നു

ബെംഗളൂരു: എംജി റോഡിനെയും കബ്ബൺ റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് ഭാഗികമായി തുറന്നു. അഞ്ച് വർഷം മുമ്പ് മെട്രോ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡ് അടച്ചത്. നേരത്തെ ഏപ്രിൽ അവസാനത്തോടെ റോഡ് പൂർണമായും തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നെങ്കിലും, മെട്രോ നിർമാണ ജോലികൾ പൂർത്തിയാകാത്തതിനാൽ തീരുമാനം മാറ്റുകയായിരുന്നു.

കാമരാജ് റോഡിനെ എംജി റോഡിൽ നിന്ന് കബ്ബൺ റോഡിലേക്ക് മാത്രം വാഹനങ്ങൾ കടത്തിവിടുന്ന വൺവേ റോഡാക്കി മാറ്റാനാണ് ട്രാഫിക് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

220 മീറ്റർ ദൂരമുള്ള കാമരാജ് റോഡ്, പിങ്ക് ലൈനിൻ്റെ (നാഗവാര മുതൽ കലേന അഗ്രഹാര വരെ) എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി 2019 ജൂണിലാണ് അടച്ചത്. റോഡ് അടച്ചതിനാൽ, ശിവാജിനഗറിലേക്കോ കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കോ പോകുന്ന വാഹനങ്ങൾ അനിൽ കുംബ്ലെ സർക്കിൾ, ട്രിനിറ്റി സർക്കിൾ എന്നിവിടങ്ങളിൽ നിന്ന് തിരിഞ്ഞ് പോകാറായിരുന്നു പതിവ്. ഇത് എംജി റോഡിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.

നിലവിൽ നിർമാണ ജോലികൾ തുടർച്ചയായി നടക്കുന്നുണ്ടെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.

നിലവിൽ കെആർ റോഡിനും കബ്ബൺ റോഡ് ജംഗ്ഷനും കാവേരി ആർട്‌സ് ആൻഡ് ക്രാഫ്റ്റിനും ഇടയിൽ ഒരു വശത്ത് കൂടി ഗതാഗതം അനുവദനീയമാണെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.

മയോ ഹാളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കെആർ റോഡിലേക്കും കബ്ബൺ റോഡ് ജംഗ്ഷനിലേക്കും പോകാം. മറ്റുള്ളവയ്ക്ക് ഇടത് തിരിഞ്ഞ് ബിആർവിയിലേക്കോ, കോമേഴ്‌ഷ്യൽ സ്ട്രീറ്റിലെക്കൊ പോകാവുന്നതാണ്.

TAGS: BENGALURU UPDATES| TRAFFIC POLICE
SUMMARY: Kamaraj opens partially after several years

 

Savre Digital

Recent Posts

സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…

28 minutes ago

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…

44 minutes ago

കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി കോളേജില്‍ ഓണോത്സവം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…

1 hour ago

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…

1 hour ago

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ ചോദ്യം ചെയ്തു, മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…

2 hours ago

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

3 hours ago