Categories: LATEST NEWS

ക​ന്ന​ഡ ന​ടിയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും വി​ഷാ​ദാ​വ​സ്ഥ​യും ത​ന്നെ അ​ല​ട്ടു​ന്നു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്. അ​ഭി​ന​യ ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​യി​രു​ന്നു ന​ന്ദി​നി​ക്ക് താ​ൽ​പ​ര്യം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ജോ​ലി നേ​ടാ​നും വി​വാ​ഹി​ത​യാ​കാ​നും വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. ന​ന്ദി​നി​യു​ടെ പി​താ​വ് 2019ൽ ​സ​ർ​ക്കാ​ർ സ​ർ​വി​സി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു.

ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ ന​ന്ദി​നി​ക്ക് ജോ​ലി​ക്ക് ചേ​രാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. അ​ഭി​ന​യം ഒ​ഴി​വാ​ക്കി ജോ​ലി​യി​ൽ ചേ​രാ​നും വി​വാ​ഹി​ത​യാ​വാ​നു​മാ​ണ് കു​ടും​ബം ഇ​വ​രെ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ന​ന്ദി​നി​ക്ക് ഒ​ട്ടും താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

SUMMARY: Kannada TV actress Nandini CM dies by suicide in Bengaluru

NEWS DESK

Recent Posts

മ​ല​പ്പു​റ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു

മ​ല​പ്പു​റം: പ​ടി​ഞ്ഞാ​റ്റു മു​റി​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും പ​ടി​ഞ്ഞാ​റ്റു മു​റി​യി​ലെ…

21 seconds ago

ബുള്‍ഡോസര്‍ വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ ഒരേ വേദി പങ്കിട്ട് കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍

തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…

5 minutes ago

പോലീസ് തലപ്പത്ത് അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…

59 minutes ago

വേദനസംഹാരിയായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…

2 hours ago

വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…

2 hours ago

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…

3 hours ago