Categories: KARNATAKATOP NEWS

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പുറകിലുണ്ടായിരുന്ന ബസും കാറിലിടിച്ചു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെ അഭിനയരംഗത്തെത്തി. കന്നഡ ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രദ്ധേയായത്. കന്നഡയ്ക്ക് പുറമെ മറ്റുഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Savre Digital

Recent Posts

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗദീപ് ദന്‍കറിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗദീപ് ധനകർ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം…

3 minutes ago

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ…

35 minutes ago

നാളത്തെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്നാണ് തീരുമാനം. 2025 ജൂലൈ 23ന്…

2 hours ago

ഒടുവില്‍ മടക്കം; യുദ്ധവിമാനം എഫ് 35 ബി ബ്രിട്ടനിലേക്ക് തിരിച്ചു

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണി തീർന്ന് തിരിച്ചുപറന്നു. ഓസ്ട്രേലിയയിലെ…

3 hours ago

വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ യാത്രാമൊഴി; തലസ്ഥാനത്തേക്ക് ജനപ്രവാഹം

തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ദർബാർഹാളില്‍ എത്തി ജനസാഗരം പോലെ പതിനായിരങ്ങള്‍.…

4 hours ago

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

അബൂദബി: അബൂദബിയിൽ താമസസ്ഥലത്ത് മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്.…

5 hours ago