Categories: KARNATAKATOP NEWS

കന്നഡ രാജ്യോത്സവം; സ്ഥാപനങ്ങളിൽ സംസ്ഥാന പതാക ഉയർത്തണമെന്ന് നിർദേശം

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും സംസ്ഥാന പതാക ഉയർത്തണമെന്ന് നിർദേശവുമായി സർക്കാർ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വ്യവസായ സ്ഥാപനങ്ങളിലും, ഫാക്ടറികളിലും മറ്റ്‌ വാണിജ്യ സ്ഥാപനങ്ങളിലും കന്നഡ പതാക നിർബന്ധമായും ഉയർത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

ബെംഗളൂരു അർബനിലും, മൈസൂരുവിലും താമസിക്കുന്നവരിൽ 50 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അവരും കന്നഡ പഠിക്കാൻ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കന്നഡ രാജ്യോത്സവത്തിൻ്റെ പ്രധാന ആഘോഷം വിധാൻ സൗധയിൽ നടത്തും. എന്നാൽ സംസ്ഥാനത്തുടനീളമുള്ള സ്വകാര്യ, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധമായും രാജ്യോത്സവത്തിന്റെ ഭാഗമായി ആഘോഷങ്ങൾ നടത്തേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. കന്നഡ അറിയാതെ കർണാടകയിൽ ജീവിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും തോന്നണമെന്നും ശിവകുമാർ പറഞ്ഞു.

നവംബർ ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും കന്നഡ പതാക ഉയർത്തുന്നതിനൊപ്പം സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനങ്ങളിലും നടത്തുന്നത് പോലെ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കണം. അതേസമയം കന്നഡ അനുകൂല സംഘടനകൾ സ്ഥാപനങ്ങൾക്കോ ​​വ്യാപാരസ്ഥാപനങ്ങൾക്കോ ​​മേൽ നിർബന്ധിത നീക്കങ്ങൾ നടത്താൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.

TAGS: KARNATAKA | RAJYOTSAVA
SUMMARY: Kannada flag should be hoisted compulsorily on State formation day on November 1, government tells businesses

Savre Digital

Recent Posts

മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനം; 20കാരൻ അറസ്റ്റില്‍

കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…

9 minutes ago

നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടും

ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…

38 minutes ago

ഡിജിറ്റൽ അറസ്‌റ്റ്: ബെംഗളൂരുവില്‍ ഐടി ജീവനക്കാരിക്ക്‌ 32 കോടി രൂപ നഷ്ടമായി

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…

1 hour ago

ടി.പി വധക്കേസിൽ പ്രതിക്ക് ജാമ്യമില്ല

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ…

1 hour ago

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…

2 hours ago

ക്ഷേമപെൻഷൻ; കുടിശ്ശിക ഉള്‍പ്പെടെ ₹3,600 വ്യാഴാഴ്ച കിട്ടും

തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…

2 hours ago