ASSOCIATION NEWS

കന്നഡപഠന കേന്ദ്രം പഠിതാക്കൾക്ക് അഭിനന്ദനാപത്രങ്ങൾ സമ്മാനിച്ചു

ബെംഗളൂരു: കർണാടക സർക്കാരിൻറെ അംഗീകാരം നേടിയ കന്നഡപഠന കേന്ദ്രം പഠിതാക്കൾക്ക് അഭിനന്ദനാപത്രങ്ങൾ സമ്മാനിച്ചു. ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ്, വൈറ്റ്ഫീൽഡിലെയും ബ്രിഗേഡ് കോർണർ സ്റ്റോൺ യൂട്ടോപ്യയിലേയും പഠിതാക്കൾക്കാണ് കന്നഡ വികസന അതോറിറ്റി പ്രസിഡൻറ് ഡോ. പുരുഷോത്തമൻ ബിളിമലയാണ് അഭിനന്ദനാപത്രങ്ങൾ വിതരണം ചെയ്തത്.

കന്നഡ വികസന അതോറിറ്റിയുടെ പ്രത്യേക പരിശീലനം നേടിയ റെബിൻ രവീന്ദ്രൻ, പ്രൊഫ. രാകേശ് വി.എസ് എന്നിവരുടെ സഹകരണത്തോടെ, ഡോ. സുഷമാ ശങ്കറിൻ്റെ നേതൃത്വത്തിൽ,
മെയ് 4 മുതൽ ജൂലൈ 30 വരെ ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിലും, ആഗസ്റ്റ് 23 മുതൽ ഡിസംബർ 2 വരെ ബി.സി .യു വിലും കഴിഞ്ഞ 8 മാസക്കാലമായി കന്നഡ പറയാനും വായിക്കാനും എഴുതാനും പഠിച്ച അറുപതോളം പേർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

25 വയസ്സു മുതൽ 75 വയസ്സുവരെ പ്രായമുള്ള മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി, ബംഗാളി, മറാഠി, ബീഹാരി, ആസ്സാമീ, രാജസ്ഥാനി മുതലായ വിവിധ ഭാഷകളിലുള്ള പഠിതാക്കൾ കന്നഡയിൽ സംസാരിച്ചപ്പോൾ സദസ് കൈയടികളോടെയാണ് സ്വീകരിച്ചത്.

ബെംഗളൂരുവിലെ പ്രവാസികൾക്ക് വേണ്ടി കർണാടക ഗവൺമെൻറ് ആവിഷ്കരിച്ചിരിക്കുന്ന ഈ പദ്ധതി തികച്ചും മാതൃകാപരമാണെന്ന് യോഗാദ്ധ്യക്ഷൻ, ബ്രിഗേഡ് യുട്ടോപ്യ ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ കേണൽ തിരുനാവുക്കരസ്സു പറഞ്ഞു. മലയാളി പ്രവാസികൾക്ക് വേണ്ടി കന്നഡ വികസന അതോറിറ്റിയുടേയും മലയാളം മിഷൻ്റേയും സംയുക്താഭിമുഖ്യത്തിൽ ബെംഗളൂരുവിൻറെ വിവിധ ഭാഗങ്ങളിൽ കന്നഡ പഠന ക്ലാസുകൾ നടക്കുന്നുണ്ട്. ബ്രിഗേഡ് എസ്റ്റേറ്റ് മാനേജർ ഡോ. മാല്യാദ്രിയാണ് ഈ സമാപന സമ്മേളനം കോർഡിനേറ്റ് ചെയ്തത്.
പതിനേഴ് വർഷങ്ങളായി സൗജന്യമായി കന്നഡ പഠിപ്പിക്കുന്ന ഡോ. സുഷമ ശങ്കറിനെ ഡോ. പുരുഷോത്തമൻ ബിളിമല പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ ഡോ. സുഷമ ശങ്കറെ ആദരിക്കുന്നു

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ്റെ പ്രസിഡൻ്റും തൊദൽനുടി കന്നഡ മാസികയുടെ എഡിറ്ററുമായ സുഷമ കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ സ്വദേശിയാണ്. അടുത്ത ക്ളാസ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ, ഡിസംബർ 14, ഞായറാഴ്ച ആരംഭിക്കുമെന്ന് അവർ അറിയിച്ചു. താത്പര്യമുള്ളവർ 9901041889, 9742853241 നമ്പരുകളിൽ ബന്ധപ്പെടുക.
SUMMARY: Kannada Learning Center presents certificates of appreciation to learners

NEWS DESK

Recent Posts

യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും; പ്രഖ്യാപനവുമായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ. ക​മ്പ​നി​യു​ടെ പ്ര​തി​സ​ന്ധി മൂ​ലം…

28 minutes ago

സ്കൂട്ടറിൽനിന്ന്‌ തെറിച്ചുവീണ യുവതി ലോറിയിടിച്ചു മരിച്ചു; അപകടം വോട്ട് ചെയ്ത് ഭർത്താവിനൊപ്പം മടങ്ങുമ്പോൾ

പാലക്കാട്: വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം…

34 minutes ago

നരേന്ദ്രമോദിക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു; നാല് പേർ അറസ്റ്റിൽ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ച കേസിൽ നാല് പേരെ മടിക്കേരി ടൗൺ പോലീസ് അറസ്റ്റ്…

46 minutes ago

കുടകില്‍ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസ്; മലയാളിയായ പ്രതിക്ക് വധശിക്ഷ

ബെംഗളൂരു: കര്‍ണാടകയില്‍ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളിയായ പ്രതിക്ക് വധശിക്ഷ. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെതിരെയാണ്…

1 hour ago

ക്രിസ്മസ് അവധിയില്‍ മാറ്റം; കേരളത്തില്‍ ഇത്തവണ അവധി 12 ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന്…

2 hours ago

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

2 hours ago