Categories: KARNATAKATOP NEWS

കർണാടക ആർടിസി ബസ് കണ്ടക്ടർക്കെതിരായ ആക്രമണം; മാർച്ച്‌ 22ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടന

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു. കർണാടകയിൽ മറാത്തി ഏകീകരൺ സമിതിയെ നിരോധിക്കണമെന്നും ശിവസേന അംഗങ്ങളെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കണമെന്നും കന്നഡ ഒക്കൂട്ട അംഗങ്ങൾ ആവശ്യപ്പെട്ടു.

ബെളഗാവിയിലെ സാംബാജി പ്രതിമ നീക്കം ചെയ്യണമെന്നും മുൻ എംഎൽഎയും കന്നഡ ഒക്കൂട്ട ചെയർമാനുമായ വട്ടൽ നാഗരാജ് ആവശ്യപ്പെട്ടു. മാർച്ച് 7ന് കന്നഡ സംഘടനകൾ ബെളഗാവി ചലോ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പ്രമുഖ കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെആർവി) ബന്ദിന് പിന്തുണ നൽകിയിട്ടില്ല. കൂടാതെ ബന്ദ് സംസ്ഥാനത്തെ ബോർഡ്‌ പരീക്ഷകളെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയും വ്യക്തമാക്കി.

TAGS: KARNATAKA | BANDH
SUMMARY: Belagavi row, karnataka bandh on 22

Savre Digital

Recent Posts

തെരുവുനായ പ്രശ്നത്തില്‍ നിര്‍ണായക ഇടപെടല്‍; രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താന്‍ മൃഗസംരക്ഷണ-തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.…

5 minutes ago

എഡിജിപി അജിത് കുമാറിന്റെ വിവാദ ട്രാക്ടര്‍ യാത്ര; കടുത്ത വിമര്‍ശനവുമായി കോടതി

കൊച്ചി: ശബരിമലയില്‍ പോലീസിന്റെ സാധനങ്ങള്‍ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്ടറില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്ത എ ഡി…

54 minutes ago

ജെഎസ്കെ പേര് മാറ്റ വിവാദം: ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: 'ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' സിനിമാ വിവാദത്തില്‍ നിർമാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജെഎസ്കെ സിനിമയ്ക്ക്…

2 hours ago

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ്…

3 hours ago

ആയുര്‍വേദ സൗധ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ആയുര്‍വേ ചികിത്സാ കേന്ദ്രമായ ആയുര്‍വേദ സൗധയുടെ പുതിയ ശാഖ രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെപിസിസി…

4 hours ago

നിമിഷ പ്രിയക്ക് മാപ്പ് ഇല്ല, കൊലപാതകത്തിന് ശിക്ഷ മരണം; ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് തലാലിന്റെ സഹോദരന്‍

സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന…

4 hours ago