LATEST NEWS

കന്നഡ സാഹിത്യകാരൻ ഡോ. മൊഗള്ളി ഗണേശ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരൻ ഡോ. മൊഗള്ളി ഗണേശ് (63) അന്തരിച്ചു.വിജയപുര ജില്ലയിലെ ഹൊസപേട്ടിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, നിരൂപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേനായിരുന്ന മൊഗള്ളി ഗണേശ് ഹംപി സർവകലാശാലയിൽ 28 വർഷം ഫോക്‌ലോർ വിഭാഗം അധ്യാപകനായിരുന്നു. യു.ആർ. അനന്ദമൂർത്തി പുരസ്കാരം, കാവ്യാനന്ദ പുരസ്കാരം, നാഷണൽ കൾച്ചർ അവാർഡ്, കർണാടക സാഹിത്യ അക്കാദമി ഹോണററി പുരസ്കാരം, സിദ്ദലിംഗയ്യ കവിതാപുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നെടിയിട്ടുണ്ട്.

രാമനഗര ചന്നപട്ടണ സന്തെമോഗെനഹള്ളിയിൽ ഒരു ദളിത്‌ കുടുംബത്തിൽ 1962-ലാണ് മൊഗള്ളി ഗണേഷ് ജനിച്ചത്. സാമ്പത്തികശാസ്ത്രത്തിലും നാടോടിവിജ്ഞാനീയത്തിലും ബിരുദാനന്തബിരുദവും കർണാടക ഗ്രാമങ്ങളിലെ വിഗ്രഹാരാധനാ സംസ്കാരത്തിൽ ഗവേഷണം നടത്തി പിഎച്ച്ഡിയും നേടി. ബുഗുരി, ആട്ടെ, ഭൂമി, മണ്ണ്, കണ്ണെമളെ, മൊഗള്ളി കഥെഗളു, ദേവര ദാരി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ കഥാസമാഹാരങ്ങൾ. തൊട്ടിലു, കിരീട, അനാദി, ഹൊക്കുളു, അല്ലി യാരൂ ഇല്ല, ബിട്ടു ഹോദ മനുഷ്യ എന്നീ നോവലുകൾ പ്രശസ്തമായവയാണ്. ഒട്ടേറെ കഥകളും നോവലുകളും വിദേശഭാഷകളിലേക്കും ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു.ദേശി, സൊള്ളു, ദളിതരു മത്തു ജാഗതീകരണ, ജാതി മീമാംസെ, ദളിത ജനപത, ആദിമ ജനപഥ തുടങ്ങിയ രചനകളും ശ്രദ്ധേയങ്ങളാണ്.
SUMMARY: Kannada writer Dr. Mogalli Ganesh passes away

NEWS DESK

Recent Posts

തിരുവനന്തപുരം -കൊല്ലൂര്‍ മൂകാംബിക റൂട്ടില്‍ വോള്‍വോ എസി മള്‍ട്ടി ആക്‌സില്‍ ബസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഏറ്റവും ദീര്‍ഘദൂര സര്‍വീസായ തിരുവനന്തപുരം-കൊല്ലൂര്‍ മൂകാംബിക റൂട്ടിലേക്ക് പുതിയ വോള്‍വോ എസി മള്‍ട്ടി ആക്‌സില്‍ ബസ്. ഉല്ലാസയാത്രയ്ക്കും…

14 minutes ago

എസ്എസ്എല്‍സി പരീക്ഷക്ക് ഇനി ‘വില’യേറെയാണ്

ബെംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ ഫീസ് കൂട്ടി സര്‍ക്കാര്‍. ബെംഗളൂരു: പരീക്ഷാ ഫീസ് അഞ്ച് ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. 2026 ലെ…

25 minutes ago

പത്തനംതിട്ടയില്‍ ഇരുചക്ര വാഹന ഷോറൂമില്‍ തീപ്പിടുത്തം; 25 ഓളം വാഹനങ്ങള്‍ കത്തി നശിച്ചു

റാന്നി: പത്തനംതിട്ടയിൽ ഇരുചക്ര വാഹന ഷോറൂമില്‍ തീപ്പിടുത്തം. കെ പി റോഡില്‍ കൊട്ടമുകള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ടിവിഎസ് ന്റെ…

32 minutes ago

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് മാനസിക പീഡനം; യുവതി ജീവനൊടുക്കി

ബെംഗളൂരു: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. തിങ്കളാഴ്ച നന്ദിനി ലേഔട്ടിനടുത്തുള്ള ലഗ്ഗെരെയിയെ രക്ഷിത…

48 minutes ago

ഇസ്രയേൽ -ഹമാസ്‌ സമാധാന ചർച്ചകളിൽ ശുഭ പ്രതീക്ഷ; ആദ്യ ഘട്ടം കഴിഞ്ഞു, യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വൈറ്റ്‌ ഹൗസ്

കെയ്റോ: ഇസ്രയേൽ-ഹമാസ് സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാഗമായി നടന്ന ആദ്യ ഘട്ട ചർച്ച അവസാനിച്ചു. ഈജിപ്ഷ്യന്‍ റിസോര്‍ട്ട്…

1 hour ago

ധര്‍മസ്ഥല കേസ്; അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായി ആഭ്യന്തര മന്ത്രി

ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) നിര്‍ദ്ദേശിച്ചതായി ആഭ്യന്തര മന്ത്രി…

1 hour ago