KERALA

കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ സംഭവം; രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന

കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് സൂചന. കേസിലെ നാലാം പ്രതി സുനീർ, അഞ്ചാം പ്രതി സക്കറിയ എന്നിവരാണ് രാജ്യം വിട്ടത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ആള്‍ക്കൂട്ട വിചാരണയെ തുടർന്ന് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് കണ്ണൂർ കായലോട് സ്വദേശിനി വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്.

സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മൻസിലില്‍ വി സി മുബഷീർ, കണിയാന്റെ വളപ്പില്‍ കെ എ ഫൈസല്‍, കൂടത്താൻകണ്ടി ഹൗസില്‍ വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കായലോടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് യുവതിയുടെ കുടുംബം പരാതി നല്‍കിയിരുന്നു.

ആണ്‍ സുഹൃത്തിനെ കുറിച്ച്‌ അന്വേഷിക്കണമെന്നും ഇയാളുമായുള്ള ബന്ധമെന്താണ് എന്നത് അന്വേഷിക്കണമെന്നും പരാതിയില്‍ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ റസീനയുടെ മരണത്തില്‍ കുടുംബം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂർണമായും നിഷേധിച്ചുകൊണ്ടായിരുന്നു യുവാവ് പോലീസിന് മൊഴി നല്‍കിയിരുന്നത്. മൂന്നര വർഷം മുമ്പ് പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പോലീസിന് മൊഴി നല്‍കുകയായിരുന്നു.

SUMMARY: Kannur kayalod woman commits suicide; Two accused have reportedly gone abroad

NEWS BUREAU

Recent Posts

ജപ്പാന് ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി; ഇനി സനേ തകായിച്ചി ഭരിക്കും

ടോക്യോ: ജപ്പാനില്‍ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്…

48 minutes ago

‘സുബീൻ ഗാര്‍ഗിനെ വിഷം നല്‍കി കൊലപ്പെടുത്തി’: ബാന്‍ഡ് മാനേജര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സഹഗായകൻ ശേഖര്‍ ജ്യോതി ഗോസ്വാമി

ഗുവാഹത്തി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി സഹഗായകൻ ശേഖർ ജ്യോതി ഗോസ്വാമി രംഗത്ത്. സുബീനെ കൊലപ്പെടുത്തിയത്…

2 hours ago

സ്കൂളില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മൈം ഷോ; കാസറഗോഡ് സ്കൂള്‍ കലോത്സവം നിര്‍ത്തിവെച്ചു

കാസറഗോഡ്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വിദ്യാർഥികള്‍ അവതരിപ്പിച്ച മൈം ഷോ പൂർത്തിയാക്കാൻ അനുവദിക്കാതെ സ്കൂള്‍ കലോത്സവം നിർത്തിവെച്ചു. കാസറഗോഡ് കുമ്പള…

3 hours ago

തിരുവോണം ബമ്പർ ഒന്നാം സമ്മാനം; 25 കോടി TH 577825  എന്ന നമ്പറിന്

തിരുവനന്തപുരം: എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി TH 577825 എന്ന ടിക്കറ്റിനാണ്…

4 hours ago

വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ ഗ്രീക്ക് പൗരനെ വാട്ടർ സ്പോർട്സ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗ്രീസ് സ്വദേശിയായ റോബർട്ടിനാണ്…

4 hours ago

മണിക്കൂറുകൾക്കുള്ളിൽ ഇനി ചെക്ക് മാറാം; ആർ.ബി.ഐ ഉത്തരവ് നിലവിൽവന്നു

ന്യൂ‍ഡൽഹി: ബാങ്കിൽനി നിന്ന് ചെ​ക്കു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മാ​റി​യെ​ടു​ക്കാ​ൻ ക​ഴി​യുന്ന റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ച​ട്ടം നി​ല​വി​ൽ​വന്നു. വേ​ഗ​ത്തി​ൽ…

5 hours ago