Categories: KERALATOP NEWS

പാനൂര്‍ സ്ഫോടനം; പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

പാനൂര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി അരുണ്‍, നാലാം പ്രതി സബിൻ ലാല്‍, അഞ്ചാം പ്രതി അതുല്‍ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പാനൂർ പോലീസ് ഇതുവരെ കേസില്‍ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയ കേസാണ് പാനൂർ സ്ഫോടനം. ബോംബ് നിർമാണത്തിന് പിന്നില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പോലീസ് പിടികൂടിയത്. സ്ഫോടനത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിൻറെ മുഖ്യസൂത്രധാരൻ വിനീഷെന്നാണ് പോലീസ് പറയുന്നത്.

ഇയാളുടെ വീടിന് തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിർമിച്ചിരുന്നത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ മുഴുവൻ പ്രതികളും പിടിയിലായിട്ടും പോലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

TAGS : PANOOR BOMB BLAST CASE | ACCUSED | COURT
SUMMARY : Panur blast; The court granted bail to the accused

Savre Digital

Recent Posts

കോഴിക്കോട് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന മതിലിന്റെ സ്ലാബ് തകര്‍ന്നുവീണ് അപകടം

കോഴിക്കോട്: ദേശീയപാതയുടെ മതില്‍ നിര്‍മാണത്തിനിടെ അപകടം. കോഴിക്കോട് കൊയിലാണ്ടിയില്‍ തിരുവങ്ങൂര്‍ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ്…

25 minutes ago

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും മിന്നൽ പ്രളയവും; 17 മരണം

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ…

47 minutes ago

കാറിടിച്ച്‌ പരുക്കേറ്റയാള്‍ മരിച്ച സംഭവം; നടൻ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്

കോട്ടയം: മധ്യ ലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ചു ഒരാള്‍ മരിച്ച സംഭവത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി…

55 minutes ago

ശബരിമല സ്വര്‍ണക്കൊള്ള കേ‌സ്: ജാമ്യം തേടി എൻ. വാസു സുപ്രിംകോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍.വാസു സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന്…

2 hours ago

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്‍ഭാഗം മുതല്‍…

2 hours ago

പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ…

3 hours ago