Categories: KERALATOP NEWS

കണ്ണൂരിൽ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

കണ്ണൂർ: പുഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ആയിപ്പുഴ ഷാമില്‍ മൻസിലില്‍ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷാമിലാണ് (15) ഇരിക്കൂർ പുഴയില്‍ മുങ്ങി മരിച്ചത്.

കൂട്ടുകാർക്കൊപ്പം ആയിപ്പുഴ ഭാഗത്താണ് ഷാമില്‍ കുളിക്കാനിറങ്ങിയത്. കുളിക്കാനിറങ്ങിയപ്പോള്‍ തന്നെ ഒഴുക്കിലകപ്പെടുകയായിരുന്നു. കുട്ടികള്‍ ബഹളം വച്ചതിനേ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും ചേർന്ന് ഷാമിലിനെ കരക്കെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : A 15-year-old drowned while bathing in a river in Kannur

Savre Digital

Recent Posts

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നഴ്‌സ് മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ നഴ്സ് മരിച്ചു. കോതമംഗലം സ്വദേശിയായ അമീന (20) യാണ് മരിച്ചത്.…

14 minutes ago

കണ്ണില്ലാത്ത ക്രൂരത; കൊച്ചിയില്‍ നായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ചു, കാഴ്ച നഷ്ടപ്പെട്ടു

കൊച്ചി: പുത്തൻ കുരിശില്‍ മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് കെമിക്കല്‍ ലായനി ഒഴിച്ചതായി പരാതി. നായയുടെ കാഴ്ച നഷ്ടപ്പെട്ടു.…

52 minutes ago

ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: മലയാളിയായ സി.സദാനന്ദൻ ഉൾപ്പടെ നാല് പേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടർ ഉജ്വൽ…

55 minutes ago

തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ചരക്ക് ട്രെയിനിന് തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. …

2 hours ago

ബെംഗളൂരു വിമാനത്താവളത്തിലൂടെ 2547 ചെഞ്ചെവിയൻ ആമകളെ കടത്താൻ ശ്രമം: യുവാവ് പിടിയിൽ

ബെംഗളൂരു: സിങ്കപ്പൂരിൽ നിന്നു ചെഞ്ചെവിയൻ ആമകളെ (റെഡ് ഇയേഡ് സ്ലൈഡർ ടർട്ടിൽ) കടത്താൻ ശ്രമിച്ച യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ.…

2 hours ago

എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപിയുടെ റെയ്ഡ് ഭീഷണിയെന്ന് ആരോപണം; ഏജന്റുമാർ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: സംസ്ഥാനത്ത് അധികാരത്തിലെത്താൻ 55 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിക്കുന്നെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ. ബെളഗാവിയിലെ ഹുങ്കുണ്ട് മണ്ഡലത്തിലെ…

2 hours ago