ജില്ല ഡെപ്യൂട്ടി കമീഷണർ ദര്ശന് കരാവലി ഉത്സവ് അവലോകന യോഗത്തിൽ സംസാരിക്കുന്നു
ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക പരിപാടികള്‍, ചലച്ചിത്രമേള, ഫുഡ് ഫെസ്റ്റ്, സാഹസിക പരിപാടികള്‍ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറും. മംഗളൂരു നഗരത്തിലെ കരാവലി ഉത്സവ് ഗ്രൗണ്ടിലാണ് പ്രധാന പരിപാടി നടക്കുകയെന്ന് ഡെപ്യൂട്ടി കമ്മീഷണർ ദർശൻ അറിയിച്ചു.
ജില്ലയിലെ കടല്‍ തീര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പനമ്പൂർ, ഉള്ളാൾ, സോമേശ്വര, ശശിഹിത്‌ലു, തണ്ണീർഭാവി, ബ്ലൂ ഫ്ലാഗ് ബീച്ച് എന്നിവയുൾപ്പെടെ ജില്ലയിലെ ആറ് ബീച്ചുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ശശിഹിത്‌ലു ബീച്ചിൽ സാഹസിക കായിക വിനോദങ്ങളും തണ്ണീർഭവി ബ്ലൂ ഫ്ലാഗ് ബീച്ചിൽ വൈൻ, ചീസ്, കേക്ക് ഫെസ്റ്റിവൽ എന്നിവയും നടക്കും. തണ്ണീർഭാവി ബീച്ചിൽ സംഗീതോത്സവവും ട്രയാത്ത്‌ലോണും ആസൂത്രണം ചെയ്തിട്ടുണ്ട്. ഉള്ളാൾ ബീച്ചിൽ ഫുട്ബാൾ, വോളിബാൾ, മറ്റ് കായിക പരിപാടികൾ, പനമ്പൂർ ബീച്ചിൽ സാംസ്കാരിക പരിപാടികൾ, സോമേശ്വര ബീച്ചിൽ സംഗീത സായാഹ്നം, യോഗ പരിപാടി എന്നിവ സംഘടിപ്പിക്കും. എല്ലാ ബീച്ചുകളിലും വൈവിധ്യമാർന്ന പ്രാദേശിക ഭക്ഷണവിഭവങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷ്യമേളകൾ നടക്കും. കദ്രി പാർക്കിൽ കലാ പർബ പരിപാടിയും പുഷ്പ-പുഷ്പകൃഷി പ്രദർശനവും സംഘടിപ്പിക്കും. മംഗളൂരു നഗരത്തിൽ ചലച്ചിത്രമേളയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിസംബർ 27, 28 തീയതികളിൽ നെഹ്‌റു മൈതാനിയിൽ ഫുട്ബാൾ ടൂർണമെന്റ് നടക്കും. പിലിക്കുള്ള നിസർഗധാമയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഹെലികോപ്ടർ ജോയ് റൈഡുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് കരാവലി ഉത്സവത്തിന്റെ തയ്യാറെടുപ്പ് അവലോകന യോഗത്തിൽ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.
SUMMARY: Karavali festival from 20
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…