LATEST NEWS

കരിപ്പൂര്‍ സ്വര്‍ണവേട്ട; പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത് വിവരം ലഭിച്ചാല്‍ പോലീസ് കസ്റ്റംസിനെ അറിയിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.

എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. വിമാനത്താവളത്തില്‍ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രം. കോഴിക്കോട് കസ്റ്റംസ് (പ്രിവൻറീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്.

‘പിടിച്ചെടുത്ത സ്വർണം പോലീസ് നിയമവിരുദ്ധമായി ഉരുക്കുന്നു. മജിസ്‌ട്രേറ്റിൻറെ അനുമതി വാങ്ങാതെ പോലീസ് വ്യക്തികളുടെ എക്‌സറേ എടുക്കുന്നു. പോലീസിന്റെ ഈ നടപടി നിയമവിരുദ്ധം. പോലീസ് പിടിച്ച സ്വർണക്കടത്ത് കേസുകള്‍ കസ്റ്റംസിന് കൈമാറുന്നില്ല എന്നും സത്യവാങ്മൂലത്തിലുണ്ട്.

കരിപ്പൂർ സ്റ്റേഷനില്‍ മാത്രം 170 സ്വർണക്കടത്ത് കേസുകളുണ്ട്. കസ്റ്റംസിന് കൈമാറിയത് കേവലം ആറെണ്ണം മാത്രമാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു. 134 കേസുകളുടെ വിവരം കസ്റ്റംസ് ശേഖരിച്ചത് മഞ്ചേരി കോടതിയില്‍ നിന്നാണ്. പോലീസ് നടപടി കസ്റ്റംസ് അന്വേഷണത്തെ ദുർബ്ബലപ്പെടുത്തുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.

SUMMARY: Karipur gold raid; Customs files case against police in High Court

NEWS BUREAU

Recent Posts

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

23 minutes ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…

2 hours ago

മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…

2 hours ago

വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം

വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…

4 hours ago

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണ​ങ്ങ​ളി​ലെ സം​ശ​യ​നി​വാ​ര​ണം…

4 hours ago

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.ജെ.പിയിൽ ചേർന്നു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…

4 hours ago