Categories: LATEST NEWS

കർക്കടകവാവ് ബലിതർപ്പണം നാളെ; ഒരുക്കങ്ങൾ പൂര്‍ത്തിയായി

ബെംഗളുരു: ബെംഗളൂരുവിലും സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുമായി മലയാളി കൂട്ടായ്മകള്‍ ഒരുക്കുന്ന കർക്കടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച വെളുപ്പിനു ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. പൂജാവസ്തുക്കളും തർപ്പണത്തിനു ശേഷം പ്രഭാത ഭക്ഷണം, പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിണ്ട്.

കർണാടക നായർ സർവീസ് സൊസൈറ്റി:  ജൂലായ് 24-ന് പുലർച്ചെ മൂന്നുമുതൽ 10 വരെ ഹലസൂരു തടാകത്തിലെ കല്യാണി തീർഥകരയിൽ കർക്കടകവാവ് ബലിതർപ്പണ നടക്കും. ബൊമ്മനഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വാവുബലി പിതൃതർപ്പണം ഹുളിമാവിയിലെ ശാന്തി നികേതൻ ലേഔട്ടിലെ ശ്രീ ഭഗവതി അമ്മൻ ക്ഷേത്രത്തിൽ 24-ന് പുലർച്ചെ നാലുമുതൽ 10 വരെ നടക്കും. മംഗളൂരു കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സോമേശ്വരം കടൽത്തീരത്ത് പുലർച്ചെ ആറുമുതൽ ഒൻപതുവരെ പിതൃതർപ്പണം നടക്കും. ശിവമോഗ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ തുംഗഭദ്ര കുഡ്‌ലി സംഗമത്തിൽ രാവിലെ ആറുമുതൽ ഒൻപതുവരെ പിതൃതർപ്പണം നടക്കും ബല്ലാരി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഹംപിയിലെ തുംഗഭദ്ര നദീതീരത്ത് പുലർച്ചെ ആറുമുതൽ ഒൻപതുവരെ പിതൃതർപ്പണം നടക്കും.

ശ്രീനാരായണസമിതി: ഹലസൂരു ഗുരുമന്ദിരത്തിലും ഹലസൂരു തടാകത്തിലെ കല്യാണി തീർഥത്തിലുമാണ് ചടങ്ങുകൾ. വ്യാഴാഴ്ച പുലർച്ചെ 2.30-ന് മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വിവരങ്ങൾക്ക് 080-25510277, 25548133, 9916480089, 7829510474, 9902733246
പാലക്കാടൻ കൂട്ടായ്മ: കർക്കടകവാവ് ബലിതർപ്പണം നടത്തുന്നതിന് ജൂലായ് 24-ന് രാവിലെ 4 മുതൽ 10 വരെ ഹൊരമാവ് അഗരയിലെ തടാക തീരത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 9742577605, 8861086416.
ബാംഗ്ലൂർ മുത്തപ്പൻ ട്രസ്‌റ്റ്:  രാവിലെ 5 ന് മുത്യാലമ്മ നഗറി ലെ ശ്രീകൃഷ്ണ‌ ക്ഷേത്രത്തിനു സമീപത്ത് നടക്കും. ഫോൺ: 8088312532, 7034457377.
എസ്എൻഡിപി കർണാടക: പുലർച്ചെ 5ന് ജാലഹള്ളി ഗംഗമ്മഗുഡി ദേവസ്ഥാനത്തിൽ ആരംഭിക്കും. ഫോൺ: 9481887418, 9845164841.
ശ്രീനാരായണ മാതൃദേവി- അയ്യപ്പ ദേവസ്ഥാനം: കഗ്ഗദാസപുരയിലെ ശ്രീനാരായണ മാതൃദേവി- അയ്യപ്പ ദേവസ്ഥാനത്ത് വെളുപ്പിനു 5.15നു വാവുബലി ആരംഭിക്കും. ഫോൺ: 8123364238.
SUMMARY: Preparations for the Karkkadakavavu Vali have been completed.

NEWS DESK

Recent Posts

ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; ജനുവരി 9ന് ചുമതലയേൽക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…

7 hours ago

റെയിൽവേയുടെ പുതുവത്സര സമ്മാനം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ചു

തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…

8 hours ago

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…

9 hours ago

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

9 hours ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

10 hours ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

10 hours ago