Categories: KARNATAKATOP NEWS

കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് നേരെ ആക്രമണം; മാർച്ച്‌ 22ന് കർണാടക ബന്ദ്

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബന്ദ് പിൻവലിക്കാൻ ഗതാഗത വലുപ്പുമായി സംഘടന നേതാക്കൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ബന്ദുമായി മുമ്പോട്ട് പോകുമെന്ന് സംഘടന അറിയിച്ചു.

ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു. കർണാടകയിൽ മറാത്തി ഏകീകരൺ സമിതിയെ നിരോധിക്കണമെന്നും ശിവസേന അംഗങ്ങളെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കണമെന്നും കന്നഡ ഒക്കൂട്ട അംഗങ്ങൾ ആവശ്യപ്പെട്ടു. ടി.എ. നാരായണ ഗൗഡ, പ്രവീൺ ഷെട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കർണാടക രക്ഷണ വേദികെ പോലുള്ള സംഘടനകൾ ബന്ദിനെ പിന്തുണച്ചിട്ടില്ലെങ്കിലും, ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഗതാഗത അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. നഗരത്തിലെ ചില മാളുകളും ശനിയാഴ്ച അടച്ചിടും.

എന്നാൽ ഹോട്ടൽ, സിനിമാ വ്യവസായങ്ങൾ ധാർമ്മിക പിന്തുണ മാത്രമാണ് നൽകിയത്. വിവിധ ട്രേഡ് യൂണിയനുകൾ ഇതുവരെ ബന്ദ് ആഹ്വാനത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബന്ദ് പ്രാബല്യത്തിൽ ഉണ്ടാകും. ശനിയാഴ്ച കർണാടക മുഴുവൻ അടച്ചിടുമെന്ന് കന്നഡ ഒക്കൂട്ട നേതാവ് വാട്ടൽ നാഗരാജ് പറഞ്ഞു. നിരക്ക് വർധനവിൽ പ്രതിഷേധിച്ച് ബന്ദ് സമയത്ത് മെട്രോ ഉപയോഗിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

TAGS: KARNATAKA | STRIKE
SUMMARY: Karnataka Bandh announced on march 22

Savre Digital

Recent Posts

തുർക്കി കാർഗോ വിമാനം ജോർജിയയിൽ തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ

അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…

4 hours ago

ജയിലിൽ തടവുകാരുടെ ഡാൻസ് പാർട്ടി; നാല് തടവുകാർക്കെതിരെ കേസ്‌

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…

4 hours ago

ഡൽഹി സ്ഫോടനം: ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ നേരത്തെ എത്തിച്ചേരാന്‍ നിര്‍ദേശം

ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…

5 hours ago

ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ന്നേ​റ്റം. പീ​പ്പി​ൾ​സ് പ​ൾ​സി​ന്‍റെ എ​ക്സി​റ്റ് പോ​ളി​ൽ 133 -159…

6 hours ago

ശബരിമല തീര്‍ത്ഥാടനം; ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് എസി വോള്‍വോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് എര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…

7 hours ago

ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ്‌ വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…

7 hours ago