ബെംഗളൂരു: മഹാരാഷ്ട്രയിൽ സർവീസ് നടത്തിയ കർണാടക ആർടിസി ബസുകൾക്ക് നേരെ ആക്രമണം. പൂനെ-ഇന്ദി-സിന്ദഗിയിൽ റൂട്ടിൽ നിന്നും ഇൽക്കലിലേക്ക് സർവീസ് നടത്തുന്ന രണ്ട് എൻഡബ്ല്യുകെആർടിസി ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശിവസേന (യുബിടി) പ്രവർത്തകർ ബസ് ഡ്രൈവർമാരെ മർദിക്കുകയായിരുന്നു. ബസുകൾ തടഞ്ഞുനിർത്തിയ ശേഷം നെയിംബോർഡുകളും നമ്പർ പ്ലേറ്റുകകളിലും ഉൾപ്പെടെ ബസുകളിലെ എല്ലാ കന്നഡ അക്ഷരങ്ങളിലും ശിവസേന (യുബിടി) പ്രവർത്തകർ കറുത്ത മഷി ഒഴിക്കുകയായിരുന്നു.
ഇതിന് പുറമെ സോളാപൂരിൽ നിന്ന് ഇൽക്കലിലേക്ക് പോകുകയായിരുന്ന ബസിലെ ഡ്രൈവറെ ജയ് മഹാരാഷ്ട്ര, ജയ് കർണാടക എന്ന് വിളിക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്. ശിവസേന (യുബിടി) പ്രവർത്തകർ ബസിന്റെ വിൻഡ്‌സ്‌ക്രീനിൽ ജയ് മഹാരാഷ്ട്ര എന്ന് വരക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസം സർവീസ് നിർത്തിവച്ചതിന് ശേഷം, തിങ്കളാഴ്ചയാണ് ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള ബസ് സർവീസുകൾ പുനരാരംഭിച്ചത്. എന്നാൽ പ്രശ്നം വീണ്ടും രൂക്ഷമായതോടെ വീണ്ടും സർവീസുകൾ നിർത്തിവെച്ചു.
TAGS: KARNATAKA
SUMMARY: Karnataka buses blackened, drivers attacked in Maharashtra
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…
റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച് വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…
ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…
ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊറിയർ വാഹനത്തിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ നാരായൺഖേഡ്…