ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് പുനരാരംഭിക്കാൻ അനുമതി നൽകി മന്ത്രിസഭ. കേസിൽ യെദിയൂരപ്പയെ വിചാരണ ചെയ്യാനുള്ള ഹർജി തള്ളിയ തീരുമാനം പുനപരിശോധിക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്‌തു. യെദിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷനും ശിക്കാരിപുര എംഎൽഎയുമായ ബി. വൈ. വിജയേന്ദ്ര, യെദിയൂരപ്പയുടെ മറ്റ് ബന്ധുക്കൾ എന്നിവരുടെ പേരിലാണ് അഴിമതി ആരോപണം.
ബിദരഹള്ളിയിലെ ബെംഗളൂരു ഡെവലപ്മെൻ്റ് അതോറിറ്റിയുടെ റെസിഡൻഷ്യൽ കോംപ്ലക്സ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലാണ് അഴിമതി നടന്നുവെന്ന് ആരോപണമുള്ളത്. അഴിമതി, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് 12 കോടി കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. കൈക്കൂലി കൈമാറുന്നതും ഇവര്‍ തമ്മിലുള്ള സംഭാഷണവും സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടിരുന്നു.
TAGS: BENGALURU | BS YEDIYURAPPA
SUMMARY: Karnataka govt cabinet decides to reopen graft case against BS Yediyurappa and family
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്‌തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…