ബെംഗളൂരു: ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്തിന്റെ വളർച്ചക്കായി പ്രയത്നിച്ച ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയുടെ പുരോഗതിക്കും ജീവകാരുണ്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ അളവറ്റതാണ്. അദ്ദേഹത്തിൻ്റെ അനുകമ്പയുടെയും വിനയത്തിൻ്റെയും രാഷ്ട്രനിർമ്മാണത്തിൻ്റെയും പാരമ്പര്യം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
രത്തൻ ടാറ്റയുടെ വിയോഗത്തോടെ കരുത്തുറ്റ വ്യവസായിയെയാണ് ഇന്ത്യക്ക് നഷ്ടമായതെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്ന ആദ്യ വർഷങ്ങളിൽ, ബെംഗളൂരുവിൽ പുതിയ വിമാനത്താവളം സൃഷ്ടിക്കുന്നത് സംബന്ധിച്ച് അദ്ദേഹവുമായി പലതവണ ചർച്ച നടത്തിയിരുന്നു. പിന്നീട് നഗരത്തിന്റെ വളർച്ചയിൽ പലപ്പോഴായി അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് ദേവഗൗഡ പറഞ്ഞു. കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമി,. പ്രതിപക്ഷ നേതാവ് ആർ. അശോക, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖർ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ബുധനാഴ്ച രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ് ആ പേരിന്റെ അർഥം. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം.
TAGS: KARNATAKA | RATAN TATA
SUMMARY: Karnataka CM Siddaramaiah, condole demise of Ratan Tata
കൊച്ചി: രാജ്യത്തെ ഏറ്റവു വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ…
ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കൈകൾക്കു…
ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന…
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന് പ്രഥമദൃഷ്ട്യാ ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം പ്രസിഡൻ്റ് അഡ്വ.…
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. സതീഷ് എന്നയാള്‍ക്കാണ് പരുക്കേറ്റത്.പുഞ്ചക്കൊല്ലി അളക്കല്‍ ഭാഗത്തു വച്ചാണ് സതീഷിനെ ആന…