ബെംഗളൂരു: കർണാടകയില്‍ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. 62.34 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ ഒമ്പത് ശതമാനം വർധനവാണ് ഉണ്ടായത്. കർണാടക സ്കൂള്‍ എക്സാമിനേഷൻ ആൻഡ് അസസ്മെന്‍റ് ബോർഡ് (കെഎസ്‌ഇഎബി) ആണ് ഫലം പ്രഖ്യാപിച്ചത്. 22 വിദ്യാർഥികള്‍ 625ല്‍ 625 മാർക്കും നേടി.
പരീക്ഷ എഴുതിയ വിദ്യാർഥികള്‍ക്ക് റോള്‍ നമ്പറും ജനന തിയ്യതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റായ karresults.nic.in ല്‍ നിന്ന് മാർക്ക് ലിസ്റ്റ് ലഭിക്കും. കർണാടക സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗാരപ്പയാണ് ബെംഗളൂരുവിലെ കെഎസ്‌ഇഎബി ഓഫീസില്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 53 ശതമാനം ആയിരുന്നു വിജയം.
മാർച്ച് 21 മുതല്‍ ഏപ്രില്‍ 4 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടന്നത്. ഏകദേശം 9 ലക്ഷം വിദ്യാർഥികള്‍ പരീക്ഷ എഴുതി. എല്ലാ വിഷയത്തിനും ഫുള്‍ മാർക്ക് 22 വിദ്യാർത്ഥികള്‍ നേടിയപ്പോള്‍ 624 മാർക്ക് 65 വിദ്യാർഥികള്‍ക്ക് ലഭിച്ചു.
623 മാർക്ക് 108 വിദ്യാർഥികളും 622 മാർക്ക് 189 വിദ്യാർഥികളും 621 മാർക്ക് 259 വിദ്യാർഥികളും 620 മാർക്ക് 327 വിദ്യാർഥികളും നേടി.
TAGS : SSLC EXAM | KARNATAKA
SUMMARY : Karnataka declares SSLC results; 62.34 percent pass rate
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ…
കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഇന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം നടക്കും. രാവിലെ 10.30 നാണ്…
തിരുവനന്തപുരം: കരമനയിൽ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ്…
ബെംഗളൂരു: കാളപ്പോര് മത്സരത്തിനിടെ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് മുൻ എംഎൽഎയ്ക്ക് പരുക്കേറ്റു. ശിക്കാരിപുര മുൻ എംഎൽഎ മഹാലിംഗപ്പയെ ആണ് കാള…
കോട്ടയം: കുറവിലങ്ങാട് എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയ ജയിൽവാർഡൻ അറസ്റ്റിൽ. കലബുറഗി…