ബെംഗളൂരു: നടപ്പ് അധ്യയന വർഷത്തെ പിയു രണ്ടാം വർഷ ബോർഡ് പരീക്ഷകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെൻ്റ് ബോർഡ് (കെഎസ്ഇഎബി). പരീക്ഷയിൽ ക്രമക്കേട് തടയുന്നതിനും, സുതാര്യത കൊണ്ടുവരുന്നതിനുമാണ് നടപടി.
കഴിഞ്ഞ വർഷം എസ്എസ്എൽസി ബോർഡ് പരീക്ഷയ്ക്ക് വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഈ വർഷം, 2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന രണ്ടാം പിയുസി പരീക്ഷയ്ക്കും ഇതേ സംവിധാനം ഏർപ്പെടുത്തുമെന്ന് കെഎസ്ഇഎബി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം പിയു ബോർഡ് പരീക്ഷയ്ക്ക് ചില സ്കൂളുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു. ഇത് വിജയകരമായതോടെ മുഴുവൻ സ്കൂളുകളിലേക്കും ഇത് നടപ്പാക്കുമെന്ന് കെഎസ്ഇഎബി ഉദ്യോഗസ്ഥർ പറഞ്ഞു. 2025-ലെ ബോർഡ് പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത കോളേജുകളോട് സിസിടിവി കാമറകളുടെ ഐപി നമ്പർ അതാത് ജില്ലകളിലെ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുമായി പങ്കിടണമെന്ന് കെഎസ്ഇഎബി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരും ജില്ലാ, താലൂക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും തത്സമയ സ്ട്രീമിംഗ് കാണുകയും എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ ബോർഡിനെ അറിയിക്കുകയും ചെയ്യണമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | EXAM
SUMMARY: Karnataka 2nd PU exams to be streamed live this year
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…