ജോലിസമയം ഉയർത്താനുള്ള നീക്കം കർണാടക സർക്കാർ ഉപേക്ഷിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ജോലിസമയമുയർത്താനുള്ള നീക്കം ഉപേക്ഷിച്ച് കർണാടക സർക്കാർ. നിലവിലെ ഒൻപതുമണിക്കൂറും ഓവർടൈമടക്കം 10 മണിക്കൂറുമെന്ന ജോലിസമയം യഥാക്രമം 10 മണിക്കൂർ, 12 മണിക്കൂറായി വർധിപ്പിക്കാനുള്ള നടപടിയാണ് ഉപേക്ഷിച്ചത്. ജോലിസമയം ഉയർത്തുന്നതിനുള്ള നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചെന്ന് അഡീഷണൽ ലേബർ കമ്മിഷണർ സി. മഞ്ജുനാഥ് ചർച്ചയിൽ വ്യക്തമാക്കിയെന്ന് കർണാടക സ്റ്റേറ്റ് ഐടി, ഐടി ഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) അറിയിച്ചു.

ഐടി, ഫൈനാൻസ്, ആനിമേഷൻ, അക്കൗണ്ടിംഗ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി. ഐടി ജീവനക്കാർ നടത്തിയ സമരത്തെത്തുടർന്നാണ് സര്‍ക്കാര്‍ പിന്മാറിയത്.

1961-ലെ കർണാടക ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് നിലവിലുള്ള ജോലിസമയം ഉയർത്താനായിരുന്നു സർക്കാര്‍ തീരുമാനിച്ചത്. ഇതോടെ ഐടി ജീവനക്കാരുടെ പ്രതിഷേധം ശക്തമായി. ജോലിസമയം ദിവസം 14 മണിക്കൂറാക്കി ഉയർത്താൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നെങ്കിലും അന്നും ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് പിൻവലിക്കുകയായിരുന്നു. പുതിയ ബില്ലിനെതിരെ കഴിഞ്ഞ ഒരുമാസമായി കെഐടിയു പ്രതിഷേധത്തിലായിരുന്നു.
SUMMARY: Karnataka Govt Drops Plan to Extend IT Sector Working Hours

Hot this week

മുനമ്പംകാരെ ഇറക്കിവിടില്ല, ഭൂമിയിൽ പൂർണാവകാശം നൽകും- മുഖ്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: മു​ന​മ്പം പ്ര​ശ്ന​ത്തി​ൽ അ​വ​രു​ടെ ഭൂ​മി​യി​ൽ പൂ​ർ​ണാ​വ​കാ​ശം വാ​ങ്ങി​ച്ചു​കൊ​ടു​ക്കു​മെ​ന്നും നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള...

കെ-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടന്ന സ്‌കൂള്‍ അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെ-ടെറ്റ്) ഡിസംബർ...

ബലാത്സംഗകേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു

കൊച്ചി: ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ...

‘പാര്‍ട്ടി വിടാനൊരുങ്ങിയെന്ന് വ്യാജ പ്രചാരണം’; തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി ടി.എന്‍. പ്രതാപന്‍

തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തി അധിക്ഷേപത്തിനെതിരെ എഐസിസി സെക്രട്ടറി ടി.എന്‍.പ്രതാപന്‍ തൃശൂര്‍...

ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തനപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാന്‍സിലേറ്റര്‍സ് അസോസിയേഷന്‍ വിവര്‍ത്തന പുരസ്‌കാരത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു....

ചോറും മീനും 5 രൂപയ്ക്ക്; 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾക്ക് ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍...

20 വര്‍ഷത്തെ കാത്തിരിപ്പ്; അബ്ദുല്‍ റഹിം ജയില്‍ മോചിതനായി

റിയാദ്: സൗദിയിലെ ജയിലില്‍ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുല്‍ റഹിം മോചിതനായി. മോചന...

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഡല്‍ഹി: കേരള മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു....

Related Articles

Popular Categories