KARNATAKA

ഇവിഎമ്മുകളിൽ ജനത്തിനു വിശ്വാസമെന്ന് കർണാടക സർക്കാരിന്റെ സര്‍വേ ഫലം

ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആസ്പദമാക്കി നടത്തിയ സർവേയിലാണ് വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് കണ്ടെത്തിയത്.

കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ‘ വോട്ട് ചോരി ‘ ആരോപണങ്ങൾക്കിടെയാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തുനിന്നുള്ള സർക്കാർ ഏജൻസിയുടെ കണ്ടെത്തൽ. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ നിരന്തരം ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഈ ഫലം തിരിച്ചടിയാണെന്ന് ബിജെപി പ്രതികരിച്ചു. വോട്ടിങ് യന്ത്രങ്ങളെയും ജനാധിപത്യ പ്രക്രിയയെയും ജനങ്ങൾ വിശ്വസിക്കുന്നു എന്നതിന് തെളിവാണ് ഈ ഫലമെന്ന് ബിജെപി അവകാശപ്പെട്ടു. വർഷങ്ങളായി രാഹുൽ ഗാന്ധി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് കർണാടക നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് പരിഹസിച്ചു.

സർവേയിൽ പങ്കെടുത്ത 83.61% പേരും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടു. വോട്ടിങ് യന്ത്രങ്ങൾ കൃത്യമായ ഫലമാണ് നൽകുന്നതെന്ന് 69.39% പേർ സാക്ഷ്യപ്പെടുത്തി. ഇതിൽ തന്നെ 14.22% പേർ ഫലങ്ങൾ നൂറു ശതമാനം വിശ്വസനീയമാണെന്ന നിലപാടുകാരാണ്. ബെംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു എന്നീ നാല് ഡിവിഷനുകളിലായി 102 നിയമസഭാ മണ്ഡലങ്ങളിലാണ് പഠനം നടന്നത്. ആകെ 5,100 പേരിൽ നിന്നാണ് ഈ സർവേയ്ക്കായി വിവരങ്ങൾ ശേഖരിച്ചത്. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വി.അൻബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു സർവേ. പ്ലാനിംഗ്, പ്രോഗ്രാം മോണിറ്ററിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് കീഴിലുള്ള കർണാടക മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ അതോറിറ്റിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
SUMMARY: Karnataka government survey finds people have faith in EVMs

 

NEWS DESK

Recent Posts

നൂറ്‌ ശതമാനം ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും പ്രമേയം; റിപ്പബ്ലിക്ക്‌ ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയും

തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…

15 minutes ago

വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…

26 minutes ago

ഇലക്ട്രോണിക്സ് കടയ്ക്ക് തീപിടിച്ചു; രണ്ട് കോടിയോളം രൂപയുടെ നഷ്ടം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…

2 hours ago

കേരള മുസ്ലീം ജമാഅത്ത് കേരളയാത്ര; ബെംഗളൂരുവില്‍ ഐക്യദാർഢ്യയാത്ര സംഘടിപ്പിക്കും

ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…

2 hours ago

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടിൽ  ദമ്പതികളെ ചുട്ടുകൊന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ദ​മ്പ​തി​ക​ളെ ചു​ട്ടു​കൊ​ന്നു. തി​രു​വ​ള്ളൂ​ർ സെ​ങ്കം സ്വ​ദേ​ശി​ക​ളാ​യ ശ​ക്തി​വേ​ൽ, ഭാ​ര്യ അ​മൃ​തം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…

3 hours ago

‘രണ്ടാമൂഴം’ വെള്ളിത്തിരയിലേക്ക്; സംവിധാനം ഋഷഭ് ഷെട്ടി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ തൂലികയില്‍ പിറന്ന, മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്‌ടിയായ  'രണ്ടാമൂഴം' ചലച്ചിത്രമാക്കാൻ പ്രശസ്ത കന്നഡ സംവിധായകൻ…

3 hours ago