ബെംഗളൂരു: കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി(ഐഐഎസ്സി) ധാരണാപത്രം ഒപ്പുവച്ച് കർണാടക സർക്കാർ. സ്വാഭാവിക ആവാസ വ്യവസ്ഥകളും ആനത്താരകളും സംരക്ഷിക്കുന്നതിലൂടെ ആനകൾ നാട്ടിലിറങ്ങുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി ഉപഗ്രഹസംവിധാനങ്ങളും ക്യാമറകളും സ്ഥാപിച്ച് ആനകളെ നിരന്തരം നിരീക്ഷിക്കും. ഇവയുടെ പിണ്ടം പരിശോധിച്ച് ഹോർമോൺ അളവുകളിലെ വ്യതിയാനങ്ങളും വിലയിരുത്തും. ആനകൾ ജനവാസ കേന്ദ്രത്തിലെത്തുന്നതിനു മുന്നോടിയായി മുന്നറിയിപ്പ് നൽകുന്ന സംവിധാനം വികസിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
4.74 കോടി രൂപയുടെ പദ്ധതിക്കായി 5 വർഷത്തെ കരാറാണ് ഒപ്പുവച്ചത്. സംസ്ഥാനത്ത് 6395 കാട്ടാനകളുണ്ടെന്നാണ് കണക്ക്. ഹാസൻ, കുടക് മേഖലയിൽ ഉൾപ്പെടെ കാട്ടാന ശല്യം രൂക്ഷമാണ്.
SUMMARY: Karnataka govt signs MoU with IISC to curb human-elephant conflict.
കൊല്ലം: കൊല്ലത്ത് 4 വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ്…
കൊല്ലം: മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി.വി. പത്മരാജന്‍ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ…
കാസറഗോഡ്: കാസറഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍.…
കൊച്ചി: തൊടുപുഴയിലെ വിവാദമായ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. തൊടുപുഴ പോലീസിനോടാണ് നിർദ്ദേശം നല്‍കിയത്. തൊടുപുഴ…
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി…
കൊച്ചി: ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. താൻ മരിച്ചാല്‍…