ബെംഗളൂരു: ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉയർന്നതോടെ ബസ് സ്റ്റാൻഡുകളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തുമെന്ന് സർക്കാർ. കർണാടകയിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകളിലുടനീളമുള്ള ഭക്ഷണശാലകളിലെ പ്രതിവാര പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഘട്ടം ഘട്ടമായാണ് പരിശോധന നടത്തുക. ഡ്രൈവിൻ്റെ ഭാഗമായി 201 ജില്ലാ-താലൂക്ക് ബസ് സ്റ്റാൻഡുകളിലായി 748 ഭക്ഷണശാലകളിൽ അടുത്താഴ്ച പരിശോധന നടത്തും. ബോധവൽക്കരണ കാമ്പെയ്‌നിനുകളും സംഘടിപ്പിക്കും. ഭക്ഷണശാലകൾ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നും ശുചിത്വം പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ ബിബിഎംപിയോടും നിർദേശിക്കുമെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അടുത്തിടെ, നഗരത്തിലെ ഭക്ഷണ ശുചിത്വത്തെക്കുറിച്ചുള്ള പരാതികളെത്തുടർന്ന് എല്ലാ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ സർക്കാർ പ്രത്യേക പരിശോധന ഡ്രൈവ് ആരംഭിച്ചിരുന്നു.
TAGS: KARNATAKA| HOTELS
SUMMARY: Govt starts weekly drive at bus stand eateries
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക്…
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു. നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…
ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…