Categories: KARNATAKATOP NEWS

മൈക്രോഫിനാൻസ് കമ്പനികൾക്കെതിരായ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ഒപ്പിട്ടു. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് നേരത്തെ ഗവർണർ തള്ളിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഓർഡിനൻസ് സർക്കാർ ഗവർണറുടെ അനുമതിക്കായി വീണ്ടും അയക്കുകയായിരുന്നു. 10 വർഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് കമ്പനികൾക്കെതിരെ ഓർഡിനൻസ് നിർദേശിക്കുന്നത്.

മൈക്രോ ഫിനാൻസ് കമ്പനികളുടെ പീഡനം മൂലം നിരവധി പേർ ആത്മഹത്യ ചെയ്തതോടെയായിരുന്നു സർക്കാർ ഓർഡിനൻസ് ഇറക്കിയത്. മൈക്രോഫിനാൻസ് കമ്പനികളുടെ ചൂഷണത്തിനിരയായി ജീവനൊടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ ഇത്തരം കമ്പനികളെ നിയന്ത്രിക്കാൻ ഓർഡിനൻസിൽ കർശന വ്യവസ്ഥകളായിരുന്നു സർക്കാർ ഉൾപ്പെടുത്തിയിരുന്നത്. നിയമം ലംഘിച്ചാൽ പത്തുവർഷംവരെ ജയിൽശിക്ഷയും അഞ്ചുലക്ഷം രൂപവരെ പിഴയും ഉറപ്പുവരുത്താൻ ഓർഡിനൻസിൽ വ്യവസ്ഥചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞിരുന്നു.

രജിസ്റ്റർ ചെയ്തിട്ടുള്ള മൈക്രോ ഫിനാൻസുകളെയും രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ സ്ഥാപനങ്ങളുടെ ലോൺ റിക്കവറിയെയും പുതിയ നിയമം ബാധിക്കുമെന്ന് ആശങ്കയുയർന്നിരുന്നു. കമ്പനികളെ നിയന്ത്രിക്കാൻ പൊലീസ് വകുപ്പിന് നിലവിലുള്ള നിയമങ്ങൾ ഉപയോഗിക്കാം. ഓർഡിനൻസ് മൈക്രോഫിനാൻസിനെ പ്രതികൂലമായി ബാധിക്കും. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളെയും ഇത് ബാധിക്കുമെന്ന് ഗവർണർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഗവർണർ ഉന്നയിച്ച ആശങ്കകൾക്ക് വിശദീകരണം ഉൾപെടുത്തിയാണ് സർക്കാർ ഓർഡിനൻസ് വീണ്ടും അയച്ചത്.

TAGS: MICRO FINANCE
SUMMARY: Karnataka governor gives nod to ordinance against microfinance firms

Savre Digital

Recent Posts

ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ കേസ്

ബെംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ പോലീസ് കേസെടുത്തു. മുൻ മന്ത്രിയും ഗോഖക്കിലെ ബിജെപി എംഎൽഎയുമായ രമേശ്…

8 hours ago

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചര്‍ച്ച നടത്തും; മന്ത്രി കെബി ഗണേഷ് കുമാര്‍

കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തില്‍ ഗതാഗത…

9 hours ago

കർണാടക ആർടിസി ബസിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരൻ മരിച്ചു. നീലസന്ദ്ര സ്വദേശിയായ…

9 hours ago

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍; കൂടുതലും മലപ്പുറത്ത്

മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട്…

9 hours ago

യുവാക്കളിലെ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് പഠനം

ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

9 hours ago

അഞ്ചു വ‍യസുകാരൻ തോട്ടില്‍ മുങ്ങി മരിച്ചു

ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വ‍യസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…

10 hours ago