LATEST NEWS

രാജ്യത്ത് കാട്ടാനകള്‍ കൂടുതല്‍ കര്‍ണാടകയിലെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: രാജ്യത്ത് എറ്റവും കൂടുതല്‍ കാട്ടാനകള്‍ കൂടുതല്‍ കര്‍ണാടകയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കാട്ടാനകളുടെ എണ്ണത്തില്‍ 18 ശതമാനം കുറവെന്നും റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ സിന്‍ക്രണസ് എലിഫന്റ് എസ്റ്റിമേഷന്‍ പ്രകാരമാണ് ആനയുടെ എണ്ണത്തില്‍ കുറവു വന്നതായുള്ള കണ്ടെത്തല്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, പ്രോജക്ട് എലിഫന്റ്, വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. 2017-ല്‍ 27,312 ആയിരുന്നു ആനകളുടെ എണ്ണം. എന്നാല്‍, ഇപ്പോള്‍ അത് 22,446 ആയി കുറഞ്ഞു.

2021-ല്‍ ആരംഭിച്ച സര്‍വേയുടെ റിപ്പോര്‍ട്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. മേഖലാടിസ്ഥാനത്തില്‍, പശ്ചിമഘട്ടത്തിലാണ് എറ്റവും കൂടുതല്‍ ആനകളുള്ളത് -11,934. തൊട്ടുപിന്നാലെ വടക്കുകിഴക്കന്‍ കുന്നുകളും ബ്രഹ്‌മപുത്ര വെള്ളപ്പൊക്ക സമതലങ്ങളുമാണ്.

ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ ആനകള്‍ വസിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതല്‍ ആനകളുള്ളത് കര്‍ണാടകയിലാണ്. 6,013 ആനകളാണ് കര്‍ണാടകയില്‍. തൊട്ടുപിന്നാലെ അസം (4,159), തമിഴ്‌നാട് (3,136), കേരളം (2,785), ഉത്തരാഖണ്ഡ് (1,792) എന്നീ സംസ്ഥാനങ്ങളാണുള്ളത്.

ലോകത്തിലെ ശേഷിക്കുന്ന ഏഷ്യന്‍ ആനകളില്‍ 60 ശതമാനത്തിലധികം ഇന്ത്യയിലാണ്. എന്നാല്‍, കൈയേറ്റം, കാട് കൈയ്യേറിയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍, മനുഷ്യ -ആന സംഘര്‍ഷം എന്നിവ കാരണം അവയുടെ ആവാസ വ്യവസ്ഥകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ആനകളുടെ എണ്ണത്തില്‍ കുറവു വരാനുള്ള കാരണമായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
SUMMARY: Karnataka has the highest number of wild elephants in the country, says report

WEB DESK

Recent Posts

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി കൊച്ചിയിലേക്ക്; ആറുപേര്‍ക്ക് പുതുജീവൻ നല്‍കി അമല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബു(25)വിന്‍റെ ഹൃദയം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

52 minutes ago

കഫ്‌സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ മൂന്ന് വയസുകാരി മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരിയാണ്…

1 hour ago

ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല; വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി

ബെംഗളൂരു: മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി…

1 hour ago

വിഎസിന്റെ ഏക സഹോദരി ആഴിക്കുട്ടി അന്തരിച്ചു

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു.…

1 hour ago

കൊച്ചടൈയാന്‍ സിനിമയുമായി ബന്ധപ്പെട്ട കേസ്: ലത രജനീകാന്തിന്റെ ഹര്‍ജി തള്ളി ബെംഗളൂരു കോടതി

ബെംഗളൂരു: കൊച്ചടൈയാന്‍ സിനിമയുമായി ബന്ധപ്പെട്ട കേസില്‍ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്ത് സമര്‍പ്പിച്ച ഹര്‍ജി…

2 hours ago

കര്‍ണാടകയില്‍ എസ്എസ്എല്‍സി, പിയുസി പരീക്ഷകളില്‍ വിജയിക്കാനുള്ള മിനിമം മാര്‍ക് കുറച്ചു

ബെംഗളൂരു: സിബിഎസ്ഇയുടെയും മറ്റ് ബോര്‍ഡുകളുടെയും പരീക്ഷാ നിലവാരവുമായി പൊരുത്തപ്പെടുത്തുന്നതിനായി കര്‍ണാടക സംസ്ഥാന പരീക്ഷ ബോര്‍ഡ് എസ്എസ്എല്‍സി, പിയുസി പരീക്ഷകളില്‍ വിജയിക്കാനുള്ള…

2 hours ago