KARNATAKA

ഹൈക്കോടതി ഇടപെടൽ; കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്ക് ഓഗസ്റ്റ് 7 വരെ നിർത്തിവച്ചു

ബെംഗളൂരു: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കർണാടക ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഓഗസ്റ്റ് 7 വരെ നിർത്തിവച്ചു. പണിമുടക്കുമായി മുന്നോട്ടു പോകരുതെന്ന കോടതി നിർദേശം അവഗണിച്ച് ഇന്ന് സർവീസുകൾ നിർത്തിവച്ച് ജീവനക്കാർ സമരത്തിലേക്കു കടന്നിരുന്നു. പിന്നാലെ  ജസ്റ്റിസുമാരായ വിഭു ബഖ്രു, സി.എം. ജോഷി എന്നിവർ രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.

സമരം തുടർന്നാൽ തൊഴിലാളി നേതാക്കൻമാർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന്  മുന്നറിയിപ്പ് നൽകി. സർക്കാരുമായി ചർച്ച നടത്തിയ രമ്യമായി പ്രശ്നം പരിഹരിക്കണമെന്നും നിർദേശിച്ചു. ഇതോടെയാണ് കോടതിയെ തങ്ങളുടെ വാദങ്ങൾ ബോധിപ്പിക്കുന്നതുവരെ പണിമുടക്ക് നിർത്തിവയ്ക്കാൻ സംഘടനാ നേതാക്കൾ തീരുമാനിച്ചത്. നേരത്തേ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ജീവനക്കാർ പണിമുടക്കിലേക്കു കടന്നത്.

2020 ജനുവരി 1 മുതൽ 2023 ഫെബ്രുവരി 28 വരെ സർക്കാർ ശമ്പള കുടിശികയിനത്തിൽ നൽകാനുള്ള 1785 കോടി രൂപ നൽകണം, 25% ശമ്പള വർധന നടപ്പിലാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ സമരം.

SUMMARY: Karnataka RTC’s interference, trade unions suspend strike till August 7.

WEB DESK

Recent Posts

29-ാമത് വിസ്‌ഡം പ്രോഫ്കോൺ ഒക്ടോബർ 10,11,12 തീയതികളിൽ മംഗളൂരുവില്‍

ബെംഗളൂരു: വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ 29-ാമത് പതിപ്പ് ഒക്ടോബർ 10,…

8 minutes ago

‘സാനുമാസ്റ്റർ ധിഷണയുടെ സൂര്യശില’-പുകസ അനുസ്മരണം

ബെംഗളൂരു: സൗമ്യവും ദീപ്തവുമായ ജ്ഞാനസാന്നിധ്യമായി മലയാളത്തിന്റെ സാംസ്കാരിക ധൈഷണിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വഴിവിളക്കായിരുന്നു എം കെ സാനുമാസ്റ്ററെന്ന് പുകസ ബംഗളൂരുവിന്റെ…

19 minutes ago

സിപിഐ നേതാവും ഹോസ്‌ദുർഗ്‍ മുൻ എംഎൽഎയുമായ എം നാരായണൻ അന്തരിച്ചു

കാസറഗോഡ്‌: ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ(69) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് അന്ത്യം. 2001 ലും 2006…

1 hour ago

തണ്ടപ്പേര് സർട്ടിഫിക്കറ്റിന് 50,000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. യനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വിജിലൻസ് പിടികൂടിയത്.…

2 hours ago

കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്തമഴയെ തുടര്‍ന്ന് നാളെ കാസറഗോഡ്‌, തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്‌: ജില്ലയില്‍…

2 hours ago

വിമാനത്താവളത്തിലൂടെ 30 നക്ഷത്രആമകളെ മലേഷ്യയിലേക്ക് കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വിമാനത്താവളത്തിലൂടെ 30 നക്ഷത്ര ആമകളെ കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. മലേഷ്യയിലെ ക്വാലാലംപുരിലേക്കുള്ള വിമാനത്തിൽ യാത്ര…

2 hours ago