KARNATAKA

ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ മക്കളെ നാടുകടത്തുന്നത് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: ഉത്തരകന്നഡയിലെ ഗോകർണ്ണത്തെ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ മക്കളെ തിരിച്ചയയ്ക്കുന്നത് ഹൈക്കോടതി തടഞ്ഞു. അടിയന്തരമായി കുട്ടികളെ റഷ്യയിലേക്ക് തിരിച്ചയയ്ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എസ്. സുനിൽദത്ത് യാദവ് ഉത്തരവിട്ടു.

ഗോകർണത്തെ വനമേഖലയിലെ ഒറ്റപ്പെട്ട ഗുഹയിൽ നിന്നാണ് നിന കുട്ടിനയെയും(40) മക്കളായ പ്രേയ(6), അമ(4) എന്നിവരെ പോലീസ് കണ്ടെത്തിയത്. നിനയുടെ വീസ കാലാവധി 2017ൽ കഴിഞ്ഞിരുന്നു. കുട്ടികൾക്കു വിസ എടുത്തിട്ടുമില്ല. ഇതോടെയാണ് കുട്ടികളെ അടിയന്തരമായി റഷ്യയിലേക്കു നാടുകടത്താൻ ഉത്തരവ് പുറത്തിറക്കിയത്.

എന്നാൽ ഇതു ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ക്ഷേമത്തിനായുള്ള നിർദേശങ്ങൾ ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. കുട്ടികൾക്കു മതിയായ യാത്രാരേഖകളില്ലെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു. ഇതോടെയാണ് ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്യാൻ കോടതി തീരുമാനിച്ചത്. കോടതിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളെ നാടുകടത്താൻ പാടില്ല. കേസ് ഓഗസ്റ്റ് 18ന് കോടതി വീണ്ടും പരിഗണിക്കും.

SUMMARY: Karnataka HC halts deportation of Russian woman’s children found living in cave.

WEB DESK

Recent Posts

ആശമാരുടെ പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര…

5 minutes ago

തുടർയാത്രാ സൗകര്യം ഉറപ്പാക്കിയാൽ 95% യാത്രക്കാരും പൊതുഗതാഗത മാർഗങ്ങളിലേക്കു മാറാൻ തയാറെന്ന് സർവേ

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വാഹന യാത്രക്കാരിൽ 95 ശതമാനവും തുടർയാത്ര സൗകര്യം ഉറപ്പാക്കിയാൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ തയാറെന്ന് സർവേ…

17 minutes ago

അച്യുതാനന്ദൻ അനുസ്മരണം ഇന്ന്

ബെംഗളൂരു: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ സിപിഎസിയുടെയും ശാസ്ത്ര സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് അനുശോചനയോഗം സംഘടിപ്പിക്കുന്നു. ജീവൻഭീമനഗര്‍ കാരുണ്യ…

43 minutes ago

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം…

54 minutes ago

ബെംഗളൂരു വിമാനത്താവളത്തിൽ 3.5 കിലോ സ്വർണബിസ്കറ്റ് പിടികൂടി

ബെംഗളൂരു:ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ 3.5 കിലോ ഗ്രാം സ്വർണബിസ്കറ്റ് പിടിച്ചെടുത്തു. ദുബായിൽനിന്നും വന്ന യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്.…

1 hour ago

മഴ ശക്തം: നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം,…

10 hours ago