ബെംഗളൂരു: ഇലക്‌ടറൽ ബോണ്ട് കേസിൽ കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, ജെ. പി. നദ്ദ, ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ തുടങ്ങിയവരടക്കമുള്ളവര്‍ക്കെതിരെയുള്ള പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ബെംഗളൂരു തിലക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്ന എഫ്‌ഐആറുകളാണ് റദ്ദാക്കിയത്. ഇലക്‌ടറല്‍ ബോണ്ടുകളുപയോഗിച്ച് കോടികള്‍ സംഭാവന ഇനത്തില്‍ കൈപ്പറ്റുന്നതിനായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ദുരുപയോഗം ചെയ്‌തെന്നായിരുന്നു കേസ്.
കേസില്‍ നാലാം പ്രതിയായ നളിന്‍കുമാര്‍ കട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ച് ജഡ്‌ജി എം. നാഗപ്രസന്നയുടെ ഉത്തരവ്. ബെംഗളൂരുവിലെ ജനാധികാർ സംഘർഷ് പരിഷത്തിന്‍റെ സഹ അധ്യക്ഷനായ ആദർശിന്‍റെ പരാതിയില്‍ തിലക് നഗർ പോലീസിനോട് പ്രത്യേക മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍ നളിൻ കുമാർ കട്ടീൽ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി. വൈ. വിജയേന്ദ്ര, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്വകാര്യ പരാതിയിൽ വാദം കേട്ടു. ഇതനുസരിച്ചാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka hc quashes case against electoral bond
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…