Categories: KARNATAKATOP NEWS

മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിക്കെതിരായ നടപടികൾ കോടതി റദ്ദാക്കി

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിക്കും വ്യവസായി പ്രശാന്ത് രങ്കയ്ക്കുമെതിരായ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. ഇരുവരും മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചതായോ, മയക്കുമരുന്ന് വിറ്റതായോ ഉള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡർ നിരീക്ഷിച്ചു.

2020 സെപ്റ്റംബർ നാലിനു രജിസ്റ്റർ ചെയ്ത നിശാപാർട്ടി കേസിലാണ് രാഗിണിയേയും, പ്രശാന്തിനെയും പോലീസ് പ്രതി ചേർത്തത്. കേസിൽ നടി സഞ്ജന ഗൽറാണിയും അറസ്റ്റിലായിരുന്നു. പിന്നീട് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. രാഗിണിയുടെ സുഹൃത്ത് രവിശങ്കർ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് കന്നഡ സിനിമാലോകത്തേക്ക് മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് അന്വേഷണം നീളുന്നത്. നടി രാഗിണി ദ്വിവേദി, ബിസിനസുകാരൻ പ്രശാന്ത് രംഗ എന്നിവരെ കൂടാതെ ആഫ്രിക്കക്കാരൻ ലോം പെപ്പർ സാംബ, രാഹുൽ ഷെട്ടി, മലയാളി നിയാസ് മുഹമ്മദ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.

രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. റേവ് പാര്‍ട്ടികള്‍ക്കും മറ്റും ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള എന്‍ഡിപിഎസ് നിയമത്തിലെ വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിരുന്നത്.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka High Court quashes drugs case against actress Ragini Dwivedi

Savre Digital

Recent Posts

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

1 day ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

1 day ago

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…

1 day ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

1 day ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

1 day ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

1 day ago