LATEST NEWS

കേസ് തള്ളണമെന്ന യെദ്യൂരപ്പയുടെ ഹർജിയില്‍ വിധി പറയാൻ മാറ്റി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജിയില്‍ കർണാടക ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. എം.ഐ. അരുണിന്റെ സിംഗിൾ ബെഞ്ചാണ് ഹർജിയിൽ ഇരുഭാഗത്തിന്റെയും വാദം കേട്ടത്.

ശിവമൊഗ്ഗ ശിക്കാരിപുര സ്വദേശിനിയായ 17 വയസ്സുള്ള പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2024 മാർച്ച് 14-നാണ് പെൺകുട്ടിയുടെ അമ്മ യെദ്യൂരപ്പയുടെ പേരിൽ പോലീസിൽ പരാതി നൽകിയത്. ഒരു കേസിൽ സഹായമഭ്യർഥിച്ച് മകളോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ മകളുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. പരാതിയിൽ പോക്സോ നിയമം ചുമത്തി സദാശിവനഗർ പോലീസാണ് യെദ്യൂരപ്പയുടെ പേരിൽ കേസെടുത്തത്. മജിസ്ട്രേട്ട് മുൻപാകെ പെൺകുട്ടി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണു കേസെടുത്തത്.

ഇതേ തുടര്‍ന്ന് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദൃക്സാക്ഷികളോ തെളിവുകളോ ഇല്ലെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ആരോപണമെന്നുമാണു യെഡിയൂരപ്പയുടെ വാദം. കേസില്‍ യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
SUMMARY: Karnataka HC reserves order on Yediyurappa’s POCSO plea

NEWS DESK

Recent Posts

സ്വർണവിലയില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…

14 minutes ago

കേരള ആര്‍ടിസിയുടെ ഹൊസൂർ – കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന് ഇന്ന് തുടക്കം

ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ - കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ…

26 minutes ago

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ്…

54 minutes ago

ശബരിമല സ്വർണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റ സ്വർണം ബല്ലാരിയിൽ നിന്ന് ക​ണ്ടെ​ത്തി

ബെംഗളൂരു: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ബല്ലാരിയിൽ നിന്ന് കണ്ടെത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം…

2 hours ago

അവിഹിതബന്ധമുണ്ടെന്ന സംശയം; മാണ്ഡ്യയിൽ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു

ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. മാണ്ഡ്യ കലേനഹള്ളിയിലെ ശ്വേത (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…

2 hours ago

തീവ്രന്യൂനമര്‍ദം: ചുഴലിക്കാറ്റിന് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…

3 hours ago