ബെംഗളൂരു: ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരായ കേസന്വേഷണത്തിന് സ്റ്റേ നൽകി കർണാടക ഹൈക്കോടതി. സദാശിവ നഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടിക്കാണ് സ്റ്റേ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ഉദ്യോഗസ്ഥൻ ആയിരുന്ന ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പയുടെ പരാതിയിൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയുടെ നിർദേശ പ്രകാരമായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ക്രിസ് ഗോപാലകൃഷ്ണന് പുറമേ മറ്റ് 16 പേരെയും പ്രതി ചേർത്തിരുന്നു. പ്രതി ചേർക്കപ്പെട്ടവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ കൂടിയാണ്. 2014 ൽ തനിക്കെതിരെ നടന്ന ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ട പരാതി വ്യാജമാണെന്ന് അറിഞ്ഞിട്ടും തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നായിരുന്നു ദുർഗപ്പയുടെ ആരോപണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷണൻ അടക്കമുള്ളവരെ സമീപിച്ചപ്പോൾ സഹായിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജാതി അധിക്ഷേപവും ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ലെന്നും ദുർഗപ്പ ആരോപിച്ചു.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka hc stays proceedings against Kris Gopalakrishnan
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…