ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു എതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത് സിദ്ധരാമയ്യ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അധികാരത്തിലിരുന്ന ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഗ്രസ് നൽകിയ പത്രപരസ്യങ്ങളെ ചോദ്യം ചെയ്താണ് ബിജെപി പരാതി നൽകിയത്. കരാറുകാരിൽ നിന്നു 40 ശതമാനം കമ്മിഷൻ വാങ്ങിയെന്നത് ഉൾപ്പെടെ ആരോപണങ്ങൾ പരസ്യത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ യാതൊരു തെളിവുകളുമില്ലാതെയുള്ള ആരോപണം അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് ബിജെപി എംഎൽസി കേശവ് പ്രസാദ് പരാതിയുമായി രംഗത്തെത്തിയത്.
കേസിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ ജനുവരിയിലും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ നടപടികൾ കഴിഞ്ഞ ആഴ്ചയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
SUMMARY: Karnataka HC stays trial proceedings against CM Siddaramaiah in defamation case.
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കല്‍ തെക്ക് സ്വദേശി രാജനാണ്…
തിരുവനന്തപുരം: വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും…
ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയർ ടു എയർ മിസൈല്‍ (അസ്ത്ര) വിജയകരമായി പരീക്ഷിച്ച് ഡിഫൻസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില മുകളിലേക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു…
ബെംഗളൂരു: തൃശൂർ തിരുവില്വാമല സ്വദേശിനി പി. പ്രേമകുമാരി(63) അന്തരിച്ചു. ഉദയനഗർ ഗംഗൈ അമ്മൻ സ്ട്രീറ്റ് ഫസ്റ്റ് ക്രോസ്സിലായിരുന്നു താമസം. ഭർത്താവ്:…
ന്യൂഡൽഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 14 മാസം പ്രായമുള്ള…