ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അധികാരത്തിലിരുന്ന ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഗ്രസ് നൽകിയ പത്രപരസ്യങ്ങളെ ചോദ്യം ചെയ്താണ് ബിജെപി പരാതി നൽകിയത്. കരാറുകാരിൽ നിന്നു 40 ശതമാനം കമ്മിഷൻ വാങ്ങിയെന്നത് ഉൾപ്പെടെ ആരോപണങ്ങൾ പരസ്യത്തിൽ ഉന്നയിച്ചിരുന്നു.
എന്നാൽ യാതൊരു തെളിവുകളുമില്ലാതെയുള്ള ആരോപണം അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് ബിജെപി എംഎൽസി കേശവ് പ്രസാദ് പരാതിയുമായി രംഗത്തെത്തിയത്. ശിവകുമാറിനു പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി എന്നിവരും കേസിലെ പ്രതികളാണ്.
SUMMARY: Karnataka High Court stays trial proceedings against DK Shivakumar in defamation case
ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ. കൊലപാതകക്കേസ് അന്വേഷിക്കുന്ന…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്. കുടുംബത്തിന്…
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണും മകൻ കിഷനുമാണ് മരിച്ചത്.…
ബെംഗളൂരു: ചിക്കമഗളൂരുവിലെ കുമ്പാരകട്ടെ തടാകത്തിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. ബയഗാദഹള്ളി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. കനത്ത മഴയെ തുടർന്ന്…
തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അച്ഛന്റെ ആരോഗ്യനില പതുക്കെ…
കൊച്ചി: കൊച്ചി തീരത്തിന് സമീപം ദിവസങ്ങൾക്ക് മുമ്പ് അപകടത്തിൽപെട്ട വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടരുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ്…