ബെംഗളൂരു: സംസ്ഥാനത്ത് ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിയുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. അശ്വത്ഥാമാവ് എന്ന ആന അസ്വാഭാവികമായി വൈദ്യുതാഘാതമേറ്റ് മരിച്ചെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്.
സംഭവത്തിൽ സ്വമേധയാ പൊതുതാല്പര്യ ഹർജി രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിച്ച ബെഞ്ച്, ആനകളുടെയും മറ്റ് വന്യജീവി സ്വത്തുക്കളുടെയും ജീവന് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മൈസൂരുവിൽ ദസറ ആനയായ അശ്വത്ഥാമാവ് കഴിഞ്ഞ ദിവസമാണ് ചെരിഞ്ഞത്. സമാനമായി ചിക്കമഗളൂരു ജില്ലയിൽ ഒരു ആനയും മടിക്കേരിയിൽ രണ്ട് ആനകളും അടുത്തിടെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞിരുന്നു.
സംസ്ഥാനത്ത് 2021 ജനുവരി മുതൽ 2024 ജൂൺ 12 വരെ വൈദ്യുതാഘാതമേറ്റ് 35 ആനകൾ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദ റിപ്പോർട്ട് നൽകാൻ അഭിഭാഷകൻ പുട്ടിഗെ ആർ രമേശിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. ആനകളുടെ മരണങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം അസ്വാഭാവിക മരണങ്ങൾ തടയുന്നതിന് ഭാവിയിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെന്തൊക്കെയാണ് സമർപ്പിക്കാൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.
TAGS: KARNATAKA| ELEPHANT| ELECTROCUTION
SUMMARY: Karnataka highcourt takes suo moto for electrocution of elephants
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ സാധിക്കില്ല. മേല്‍വിലാസത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള…
പത്തനംതിട്ട: കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.…
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…