ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക് ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുക. 24 വരെ മഴ തുടരും. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം 26,27 തീയതികളിൽ വീണ്ടും മഴയുണ്ടാകും. ശിവമൊഗ്ഗ, ഹാസൻ, കുടക് ജില്ലകളിൽ 25നും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ 27 വരെ മിതമായ രീതിയിലും മഴ ലഭിക്കും. ഇന്ന് ബെംഗളൂരുവിൽ മഴയ്ക്കു സാധ്യതയുണ്ട്. 20 ഡിഗ്രി സെൽഷ്യസ് മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും അനുഭവപ്പെടും.
SUMMARY: Heavy rain likely in Karnataka’s coast and Malnad today.
ന്യൂഡൽഹി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗദീപ് ദന്‍കറിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗദീപ് ധനകർ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം…
പാലക്കാട്: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്നാണ് തീരുമാനം. 2025 ജൂലൈ 23ന്…
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണി തീർന്ന് തിരിച്ചുപറന്നു. ഓസ്ട്രേലിയയിലെ…
തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ദർബാർഹാളില്‍ എത്തി ജനസാഗരം പോലെ പതിനായിരങ്ങള്‍.…
അബൂദബി: അബൂദബിയിൽ താമസസ്ഥലത്ത് മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്.…