KARNATAKA

ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരായ ഹർജികൾ കർണാടക ഹൈകോടതി തള്ളി

ബെംഗളൂരു: ബുക്കർപ്രൈസ് ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ കർണാടക ഹൈകോടതി തള്ളി. മുൻ ബിജെപി എംപി പ്രതാപ് സിംഹയും മറ്റ് രണ്ട് പേരും സമർപ്പിച്ച ഹർജികളാണ് തള്ളിയത് ഒരു അവകാശവും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരു അവകാശവും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് തള്ളിയത്.

അതേസമയം ഹർജിക്കാർക്ക് പിഴ ചുമത്തണമെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി കോടതിയിൽ വാദിച്ചു. വിജയദശമി ഉത്സവം രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നുവെന്നും അത് തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ദസറ ഉദ്ഘാടന വേളയിൽ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തുന്ന ഒരു പാരമ്പര്യമുണ്ടെന്നും ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ എതിർപ്പുണ്ടെന്നും പ്രതാപ് സിംഹക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുദർശൻ വാദിച്ചു. ബാനു മുഷ്താഖ് ഹിന്ദു വിരുദ്ധ പ്രസ്താവനകളും കന്നഡ ഭാഷക്കെതിരെ പരാമർശങ്ങളും നടത്തിയിട്ടുണ്ട്. ഭുവനേശ്വരി ദേവിക്കും കന്നഡ പതാകക്കുമെതിരെ ബാനു മുഷ്താഖ് ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.

ബാനു മുഷ്താഖിന്റെ പ്രസ്താവനകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങളും വീഡിയോ ക്ലിപ്പിംഗുകളും അഭിഭാഷകൻ സമർപ്പിച്ചു. എന്നാല്‍ ഈ രാജ്യത്ത് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ഒരു തെറ്റല്ലെന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു നിരീക്ഷിച്ചു. ഏത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് ഹർജിക്കാരനോട് ആവശ്യപ്പെട്ടു.

SUMMARY: Karnataka High Court hears petitions against Banu Mushtaq’s inauguration of Dussehra

NEWS DESK

Recent Posts

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം ഓണാരവം 2025 കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി…

1 hour ago

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി…

2 hours ago

16,000 ആശുപത്രികളിൽ പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ; രാജ്യത്തെ ആദ്യ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയുമായി നോര്‍ക്ക റൂട്സ്

തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി - നോര്‍ക്ക കെയര്‍' നടപ്പിലാക്കുകയാണെന്ന് നോര്‍ക്ക…

3 hours ago

സന്തോഷ വാര്‍ത്ത; ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടിലുള്ള ആറ് സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി

ബെംഗളൂരു: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ആറ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി…

4 hours ago

കര്‍ണാടക സ്വദേശി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കര്‍ണാടക സ്വദേശി മരിച്ചു. മംഗളൂരു ഉള്ളാൾ മില്ലത്ത് നഗര്‍ സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുല്‍…

4 hours ago

സുവർണ കർണാടക കേരളസമാജം സംസ്ഥാന ഭാരവാഹികൾ ചുമതലയേറ്റു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കസ്റ്റംസ് ജുഡീഷ്യൽ മെമ്പർ പി എ അഗസ്റ്റിൻ ഉദ്ഘാടനം…

5 hours ago