TOP NEWS

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഗ്രീന്‍പീസ് ഇന്ത്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഗ്രീന്‍പീസ് ഇന്ത്യക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. കേസില്‍ ഇഡി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഗ്രീന്‍പീസ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുരാജ് ഗോവിന്ദരാജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.

കുറ്റകൃത്യം ബോധ്യപ്പെടുത്തുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ വിധി. ഇഡി നടപടി സ്വീകരിച്ച ഫെമ നിയമത്തിലെ വകുപ്പ് 2015ല്‍ റദ്ദാക്കിയെന്നും ശേഷം കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ഡയറക്‌ട് ഡയലോഗ് എന്ന കമ്പനിയെ മുന്‍നിര്‍ത്തി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഗ്രീന്‍പീസ് ഇന്ത്യയ്ക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ്. ഇത് വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു ഇഡിയുടെ ആക്ഷേപം. 2015 വരെയുള്ള കാലയളവില്‍ മുപ്പത് കോടിയോളം രൂപ നിയമ വിരുദ്ധമായി സ്വീകരിച്ചുവെന്നുമായിരുന്നു ഇഡിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രീന്‍പീസ് ഇന്ത്യയുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇതിന് പിന്നാലെ ഡയറക്‌ട് ഡയലോഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ വിദേശ ഫണ്ട് സ്വീകരിച്ചുവെന്നായിരുന്നു ഇഡിയുടെ ആരോപണം.

SUMMARY: Karnataka High Court quashes case registered against Greenpeace India for violating foreign exchange rules

NEWS DESK

Recent Posts

ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്; തീരുവ 50 ശതമാനമാക്കി ഉയർത്തി

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന്…

7 hours ago

ധര്‍മസ്ഥല; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം

മംഗളുരു: നൂറിലേറെപേരുടെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ധര്‍മസ്ഥലയില്‍ മണ്ണുകുഴിച്ചു…

7 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം വെള്ളായണി സ്വദേശി എസ്. രാജേന്ദ്രൻ (83) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ജീവനക്കാരനാണ്. രാമമൂർത്തിനഗർ നാരായണ റെഡ്ഡി…

8 hours ago

മഴയുടെ ശക്​തികുറഞ്ഞു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്​ മഴയുടെ ശക്​തികുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം…

8 hours ago

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ കോച്ചുകൾ വേർപ്പെട്ടു; പരിഭ്രാന്തരായി യാത്രക്കാർ

ബെംഗളൂരു: ശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരിക്കെ ബോഗികൾക്കിടയിലെ കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ 2 ഭാഗങ്ങളായി വേർപ്പെട്ടു. തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്.…

8 hours ago

കെആർപുരം മെട്രോ സ്റ്റേഷനിൽ കറുത്ത പെട്ടി കണ്ടെത്തിയതോടെ പരിഭ്രാന്തി; ഒടുവിൽ ആശങ്ക ഒഴിവായി

ബെംഗളൂരു: കെആർ പുരം മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത പെട്ടി കണ്ടെത്തിയതു പരിഭ്രാന്തി പടർത്തി. ഇന്ന് വൈകുന്നേരം 4…

9 hours ago