ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു. ഹൈക്കോടതിയുടെ ധാർവാഡ്, കലബുറഗി ബെഞ്ചുകളിലും ജില്ലാ കോടതികളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കും.
പൊതുജനങ്ങൾ, അഭിഭാഷകർ, സംഘടനകൾ എന്നിവർ സമർപ്പിച്ച നിവേദനങ്ങളും കർണാടക സർക്കാരിന്റെ കത്തും കണക്കിലെടുത്ത് കർണാടക ഹൈക്കോടതിയിലെ എല്ലാ കോടതി ഹാളുകളിലും, ബെംഗളൂരുവിലെ പ്രിൻസിപ്പൽ ബെഞ്ചിലും, ധാർവാഡിലെയും കലബുറഗിയിലെയും ബെഞ്ചുകളിലും, സംസ്ഥാനത്തെ ജില്ലാ കോടതികളിലും ഭാരതരത്‌ന ഡോ. ബി.ആർ. അംബേദ്കറുടെ ഫോട്ടോ/ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 26ന് കോടതി പ്രമേയം പാസാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പിതാവും ശിൽപിയുമായ ഭാരതരത്‌ന ഡോ. ബി.ആർ അംബേദ്കറുടെ ഫോട്ടോ/ഛായാചിത്രം സംസ്ഥാനത്തെ എല്ലാ ജില്ലാ കോടതി ഹാളുകളിലും ഉചിതമായ ഒരു പ്രധാന സ്ഥലത്ത് പ്രദർശിപ്പിക്കണം എന്നാണ് രജിസ്ട്രാർ ജനറൽ കെ.എസ് ഭരത് കുമാർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്.
SUMMARY:Karnataka High Court To Have Portraits Of Dr BR Ambedkar In All Court Halls
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…