LATEST NEWS

കർണാടകയിലെ ആർത്തവ അവധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് പിന്‍വലിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എല്ലാ മാസവും ഒരുദിവസം ആർത്തവാവധി നിർബന്ധമാക്കുന്ന സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്ത ഹൈക്കോടതി ഇതേദിവസംതന്നെ ഉത്തരവ് പിൻവലിച്ചു. നിലവിലുള്ള തൊഴിൽ നിയമങ്ങൾ പ്രകാരം ഇത്തരമൊരു അവധി നൽകാൻ വ്യവസ്ഥയില്ലെന്നു കാട്ടി ബെംഗളൂരുവിലെ ഹോട്ടൽ അസോസിയേഷനും മറ്റൊരു സ്വകാര്യകമ്പനിയും സമർപ്പിച്ച ഹർജികളെത്തുടർന്ന് വിജ്ഞാപനം ജസ്റ്റിസ് എം. ജ്യോതി താത്കാലികമായി തടഞ്ഞിരുന്നു. എന്നാൽ, അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയുടെ ആവശ്യത്തെത്തുടർന്ന് ഉത്തരവ് പിൻവലിക്കുകയും കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തു.

സർക്കാർ സ്‌ഥാപനങ്ങളിലെ ഇത്തരമൊരു വ്യവസ്‌ഥരൂപികരിക്കുന്നതിനു വേണ്ടത്ര അഭിപ്രായം തേടിയില്ലെന്ന് ഹർജിക്കാർ ഹൈക്കോടതി ബെഞ്ചിനെ ബോധിപ്പിച്ചു. ഫാക്ടറീസ് നിയമം-1948, കർണാടക ഷോപ്‌സ്‌ ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം-1961, പ്ലാന്റേഷൻ വർക്കേഴ്‌സ് നിയമം-1951 തുടങ്ങിയ നിയമപ്രകാരം പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലും ആർത്തവാവധി നൽകാൻ വകുപ്പില്ല. പ്രത്യേക നിയമനിർമാണം നടത്താതെ പുറപ്പെടുവിച്ച ഉത്തരവിന് നിയമസാധുതയില്ലെന്നും ഹോട്ടൽ അസോസിയേഷൻ വാദിച്ചു.

നവംബർ 9 ന് പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്‌ഞാപനത്തില്‍ സ്ഥിരം, കരാർ വ്യവസ്‌ഥകളിലുള്ള 18-52 പ്രായത്തിനിടെയുള്ള വനിതാ ജീവനക്കാർക്കു മാസത്തിൽ ഒന്നു വീതമോ വർഷത്തിൽ 12 അവധികൾ ഒരുമിച്ചെടുക്കാനോ ഉള്ള അവസരം നല്‍കിയിരുന്നു. വനിതകൾക്ക് അവധി ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2നു തൊഴിൽ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
SUMMARY: Karnataka High Court withdraws order suspending menstrual leave

NEWS DESK

Recent Posts

ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ…

37 minutes ago

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  കഴിഞ്ഞദിവസം നഗരത്തിലെ കുറഞ്ഞ…

54 minutes ago

വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

ബെംഗളൂരു: ഹാസൻ അർക്കൽകോട് കൊണാനൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കെരെക്കോടിയിലെ അനിൽ (28), ഹൊന്നെഗൗഡ (30)…

1 hour ago

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.…

1 hour ago

ഗീസറിൽനിന്ന് വാതകച്ചോർച്ച: അമ്മയും നാല് വയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു ഗോവിന്ദരാജനഗര്‍ സ്വദേശി കിരണിന്റെ ഭാര്യ കെ. ചാന്ദിനിയും…

2 hours ago

ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 22 പേർ മരിച്ചതായി റിപ്പോർട്ട്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു…

10 hours ago