ബെംഗളൂരു: ഗുജറാത്തിന് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാൽ ഉത്പാദക സംസ്ഥാനം കർണാടകയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയില്‍ കർണാടകയുടെ നന്ദിനി ബ്രാൻഡ് പാലിന്റെയും പാലുത്പന്നങ്ങളുടെയും വിപണനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ക്ഷീര മേഖലയ്ക്ക് സര്‍ക്കാര്‍ നൽകിയ ശക്തമായ പിന്തുണയാണ് ഈ നേട്ടത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലുത്പന്നങ്ങൾക്ക് ശക്തമായ വിപണി സൃഷ്ടിക്കുന്നത് ക്ഷീര വ്യവസായത്തിന്റെ വളർച്ചയ്ക്ക് നിർണായകമാണെന്നും പറഞ്ഞു.
കർഷകർക്ക് ന്യായ വിലയും പാലുത്പന്നങ്ങൾക്ക് സ്ഥിരമായ വിപണിയും ഉറപ്പാക്കാൻ തങ്ങൾ പാൽ ഉത്പാദക യൂണിയനുകൾ രൂപവത്കരിച്ചു. സംസ്ഥാനത്ത് ആകെ 16 പാൽ ഉത്പാദക യൂണിയനുകളാണുള്ളത്. സംസ്ഥാനത്ത് നിലവിൽ ഏകദേശം 1 കോടി ലിറ്റർ പാൽ ഉത്പാദിപ്പിക്കപ്പെടുന്നു, ഇതിൽ രണ്ടര ലക്ഷം ലിറ്റർ പാൽ ആന്ധ്രാപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും അയക്കുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രണ്ടര ലക്ഷം ലിറ്റർ പാൽ ദിവസേന ഡൽഹിക്ക് അയക്കാൻ തുടങ്ങിയിട്ടുണ്ട്. ആറു മാസത്തിനകം അഞ്ചു ലക്ഷം ലിറ്റർ പാൽ അയക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കർണാടക മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനും (കെ.എം.എഫ്.) മാണ്ഡ്യ ജില്ലാ കോ-ഓപ്പറേറ്റീവ് മിൽക്ക് യൂണിയനുമാണ് പരിപാടി സംഘടിപ്പിച്ചത്.
<BR>
TAGS : NANDINI | SIDDARAMIAH
SUMMARY: Karnataka is the second largest milk producing state in the country; Siddaramaiah
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…
ഡെന്‍മാര്‍ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി…
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറില്‍…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…
ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…