Categories: LATEST NEWS

വോട്ടര്‍പട്ടിക ക്രമക്കേടില്‍ പാർട്ടിയെ വെട്ടിലാക്കിയ പരാമർശം: കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവച്ചു

ബെംഗളൂരു: ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണ രാജിവച്ചു. പരാമർശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ രാജണ്ണയുടെ രാജി. കോൺഗ്രസ് നേതൃത്വം രാജണ്ണയുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു.

കോൺഗ്രസ് സർക്കാറിന്റെ കാലത്താണ് വോട്ടർ പട്ടിക തയാറാക്കിയത്. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർഥമില്ലെന്നും ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാദം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മൗനം പാലിച്ച് പിന്നീട് പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനുപകരം, സമയബന്ധിതമായി എതിർപ്പുകൾ ഉന്നയിക്കേണ്ടത് നേതാക്കളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി തെളിവുകള്‍ പുറത്തുവിടുകയും തുടര്‍ന്ന് ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയതിനിടയിലാണ് രാജണ്ണയുടെ പരാമര്‍ശം.

രാജണ്ണയുടെ പ്രസ്താവന കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കുകയും പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമാകുകയും ചെയ്തു. ബെംഗളൂരു സെൻട്രൽ ജില്ലാ യൂണിറ്റ് പ്രസിഡന്റ് രാജണ്ണക്കെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ട് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയ്ക്ക് കത്തെഴുതിയിരുന്നു. പിന്നാലെ രാജണ്ണയോട് ഹൈകമാന്റ് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
SUMMARY: Karnataka Minister KN Rajanna resigns over remarks that targeted party over voter list irregularities

NEWS DESK

Recent Posts

ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ

ബെളഗാവി: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…

8 minutes ago

ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…

44 minutes ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…

57 minutes ago

എഡിസിഎൽ അഴിമതി; ആറ് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ഡോ. ബി.ആർ. അംബേദ്കർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എ.ഡി.സി.എൽ) ഭൂമി വാങ്ങൽ ക്രമക്കേടുമായി ബന്ധപ്പെട്ട്  കർണാടകയിലുടനീളം ആറ് സ്ഥലങ്ങളിൽ…

1 hour ago

നിർബന്ധിത അവധി പിൻവലിച്ചു; ഡോ. കെ. രാമചന്ദ്ര റാവു ഐപിഎസിന് പുനർനിയമനം

ബെംഗളൂരു: ഐപിഎസ് ഓഫീസർ ഡോ. കെ. രാമചന്ദ്ര റാവുവിനെ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റിന്റെ ഡയറക്ടർ ജനറൽ ഓഫ്…

2 hours ago

തേയില വെട്ടുന്നതിനിടെ യന്ത്രത്തിന്റെ ബ്ലെയ്ഡ് ദേഹത്ത് തുളച്ചു കയറി, തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

തൊടുപുഴ: തേയില വെട്ടുന്ന പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ഡ് മുറിഞ്ഞ് ദേഹത്ത് പതിച്ച് പരുക്കേറ്റ തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല…

2 hours ago