ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയിലെത്തിയതിൻ്റെ വ്യക്തമായ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മൗനം പാലിക്കരുതെന്നും വെടിനിർത്തലിനുള്ള വ്യക്തമായ കാരണം വ്യക്തമാക്കണമെന്നും സന്തോഷ് ലാഡ് പറഞ്ഞു.
വെടിനിർത്തൽ തങ്ങളുടെ ഇടപെടൽ കാരണമാണ് സംഭവിച്ചതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടതിനെയും സന്തോഷ് ലാഡ് ചോദ്യം ചെയ്തു. ട്രംപ് ഈ പ്രഖ്യാപനം നടത്തിയത് എന്ത് കൊണ്ടാണെന്നും കേന്ദ്രം വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ അമേരിക്കൻ വ്യോമതാവളമുണ്ടെന്നും അവർ തീവ്രവാദത്തിൻ്റെ കേന്ദ്രമാണെന്നും എന്നാൽ പ്രധാനമന്ത്രി ഇതേക്കുറിച്ച് സംസാരിച്ചില്ലെന്നും മന്ത്രി വിമർശിച്ചു.
സൗദി അറേബ്യയിലെ സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ രാജ്യത്തോട് സംസാരിക്കുകയോ ചെയ്യാതെ നേരിട്ട് ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിക്ക് പോയതിനെയും സന്തോഷ് ലാഡ് വിമര്‍ശിച്ചു . സൈനിക നടപടികളിൽ കോൺഗ്രസ് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും സൈന്യത്തിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | OPERATION SINDOOR
SUMMARY: Karnataka minister questions Trump involvement in ceasefire
പാലക്കാട്: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്രക്കാരന്റെ ദേഹത്ത് പാൻട്രി ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പ്രതി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…